വെറും നാല് ചേരുവ കൊണ്ട് ഇങ്ങനെ ഒരു ലഡ്ഡു ആരും പ്രതീക്ഷിച്ചിട്ടേ കാണില്ല.

മധുരം കഴിക്കാൻ കൊതിക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു സ്വീറ്റാണ് ലഡ്ഡു. പല തരത്തിലുള്ള ലഡ്ഡു നമ്മൾ കഴിച്ചിട്ടുണ്ടാകുമല്ലേ. എന്നാൽ ഇന്ന് നമുക്ക് തികച്ചും വ്യത്യസ്തമായ ഒരു ലഡ്ഡു ഒന്ന് പരിചയപ്പെട്ടാലോ. അപ്പോൾ നമുക്ക് ഈ ലഡ്ഡു എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു കപ്പ് ചവ്വരി ചേർത്ത് കൊടുക്കുക. ശേഷം ലോ ഫ്ളൈമിൽ ചവ്വരി നല്ല ക്രിസ്പി ആകുന്നത് വരെ ചവ്വരി വറുത്തെടുക്കുക.

ശേഷം നല്ല ക്രിസ്പിയായ ചവ്വരിയെ തണുത്തതിന് ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ഇനി ചെറിയ തരികളോട് കൂടി ചവ്വരി പൊടിച്ചെടുക്കുക. ശേഷം ആ മിക്സിയുടെ ജാറിലേക്ക് തന്നെ അര കപ്പ് പഞ്ചസാര കൂടി ചേർത്ത് കൊടുക്കുക. ശേഷം രണ്ട് ഏലക്കായും, കൂടി ചേർത്ത് പഞ്ചസാര നന്നായി പൊടിച്ചെടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. ശേഷം നെയ്യിൽ കുറച്ചു നട്ട്സും ഉണക്ക മുന്തിരിയും, ചേർത്ത് വറുക്കുക. ശേഷം മുക്കാൽ കപ്പ് തേങ്ങാ ചിരകിയതും, പൊടിച്ചു വെച്ചിട്ടുള്ള ചവ്വരിയും ചേർത്ത് മിക്‌സാക്കുക.

ഇനി പൊടിച്ചു വെച്ചിട്ടുള്ള പഞ്ചസാരയും ഏലക്കായും കൂടി ഈ മിക്സിൽ ചേർത്ത് ഇളക്കുക. ഇനി ഒരു പിഞ്ച് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം നാല് ടേബിൾ സ്പൂൺ നെയ്യും ചേർത്ത് എല്ലാം കൂടി ഇളക്കി മിക്‌സാക്കുക. ശേഷം ഫ്ളയിം ഓഫ് ചെയ്തു തണുക്കാനായി വെക്കുക. ഇനി തണുത്തു വന്ന മിക്സിനെ കയ്യിൽ ഉരുട്ടി എടുക്കാനുള്ള മയമുണ്ടോ എന്ന് നോക്കുക. അല്ലെങ്കിൽ കുറച്ചു തിളപ്പിച്ചാറിയ പാൽ ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ലഡ്ഡുവിന്റെ ഷെയ്പ്പിൽ ഉരുട്ടി എടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ ചവ്വരി കൊണ്ടുള്ള ലഡ്ഡു തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒരു വട്ടം ലഡ്ഡു തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിയായ ഒരു ലഡ്ഡുവാണ് ഇത്. ഇതുവരെ ആരും കഴിച്ചിട്ടില്ലാത്ത ഒരു ലഡ്ഡു കൂടിയാണ് ഇത്. കുട്ടികൾക്കും മുതിർന്നവർക്കും ഈ ലഡ്ഡു ഏറെ ഇഷ്ടമാകും. നേഹ ഫുഡ് സ്റ്റോറീസ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page