പെറോട്ട എന്ന് കേൾക്കുമ്പോൾ തന്നെ കഴിക്കാൻ കൊതിക്കാത്തവർ ചുരുക്കമായിരിക്കുമല്ലേ. കാരണം മലയാളിയുടെ ഇഷ്ട വിഭവമാണ് ഇത്. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ കൊത്തുപെറോട്ട എങ്ങനെയാണു ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി അഞ്ചു പെറോട്ട എടുക്കുക. ശേഷം ഈ പെറോട്ടയെ ചെറിയ ചെറിയ പീസുകകളാക്കി മുറിച്ചെടുക്കുക. എന്നിട്ട് ഒരു പാൻ അടുപ്പിലേക്ക് വെച്ച് ചൂടാക്കുക. ശേഷം ഒരു മൂന്നു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക.
ഇനി ചൂടായി വന്ന എണ്ണയിലേക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. ശേഷം ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, മുക്കാൽ ടീസ്പൂൺ പച്ചമുളക് ചെറുതായി അരിഞ്ഞതും, ശേഷം എല്ലാം കൂടി നല്ല പോലെ വഴറ്റിയ ശേഷം ഒരു ടീസ്പൂൺ മുളക്പൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, കാൽ ടീസ്പൂൺ ഗരം മസാല പൊടിയും, ചേർത്ത് കൊടുക്കുക. ശേഷം നന്നായി എല്ലാ പൊടികളും ചേർത്ത് മൂപ്പിച്ച ശേഷം ഒരു തക്കാളി പൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി ആവശ്യമായ ഉപ്പും ഈ മസാലയിലേക്ക് ചേർത്ത് ഒന്നും കൂടി വഴറ്റി എടുക്കുക.
എന്നിട്ട് മൂന്നു മുട്ട നല്ല പോലെ ബീറ്റാക്കിയ ശേഷം ഈ മസാലയിലേക്ക് ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി മുട്ട എല്ലാ ഭാഗത്തേക്കും മിക്‌സാക്കിയാൽ ഉടൻ മുറിച്ചു വെച്ചിട്ടുള്ള പെറോട്ട ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇനി കുറച്ചു മല്ലിയില കൂടി ചേർത്ത് നല്ല പോലെ ഇളക്കി ഡ്രൈ ആക്കി എടുക്കുക. അപ്പോൾ ഇത്രേയുള്ളൂ വളരെ ടേസ്റ്റിയായ കൊത്തു പെറോട്ട ഈ രീതിയിൽ ഒന്ന് തയ്യാറാക്കാൻ മറക്കല്ലേ. കണ്ണൂർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
