അരിപ്പൊടിയും തേങ്ങയും ഇരിപ്പുണ്ടോ ? എങ്കിൽ ഇതൊന്നു ട്രൈ ചെയ്യൂ.

നമ്മുടെ വീടുകളിൽ എപ്പോഴും കാണുന്ന രണ്ട് സാധനങ്ങളാണ് അരിപ്പൊടിയും തേങ്ങയും. എന്നാൽ ഇന്ന് നമുക്ക് ഇവ രണ്ടും കൊണ്ട് ഒരു ഒന്നൊന്നര ടേസ്റ്റിൽ ഒരു അടിപൊളി സ്നാക്ക് ഉണ്ടാക്കിയാലോ. ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക. വറുത്ത അരിപ്പൊടിയാണ് ഈ പലഹാരം തയ്യാറാക്കാനായി വേണ്ടത്. ശേഷം മാവിലേക്ക് അര കപ്പ് തേങ്ങാ ചേർക്കുക. ഇനി മൂന്നു ടീസ്പൂൺ ചോറും, ഇനി മധുരത്തിനായി നാല് ടേബിൾ സ്പൂൺ ശർക്കര പാനി ചേർക്കുക.

ഇനി കാൽ ടീസ്പൂൺ ഏലക്ക പൊടിച്ചതും, ഒരു പിഞ്ച് ഉപ്പും, അര ടീസ്പൂൺ ഈസ്റ്റും ചേർത്ത് കൊടുക്കുക. ഇനി ഒരു കപ്പ് വെള്ളവും ചേർത്ത് ഒന്ന് ഇളക്കിയ ശേഷം ഒന്ന് അരച്ചെടുക്കുക. നല്ല സ്മൂത്തായി വേണം മാവിനെ അരച്ചെടുക്കാൻ. ഇനി അരച്ചെടുത്ത മാവിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. മാവിന്റെ പാകം വെള്ളയപ്പത്തിന് മാവ് എടുക്കുന്നതിനേക്കാൾ കുറച്ചു കൂടി ലൂസിൽ വേണം ഈ പലഹാരം തയ്യാറാക്കാനായി വേണ്ടത്. ശേഷം മാവിനെ രണ്ട് മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി പാകത്തിന് ആയി വന്ന മാവിനെ ഇളക്കി മിക്‌സാക്കുക.

ഇനി ഒരു പാത്രത്തിൽ എണ്ണ തടവുക. ശേഷം മാവിനെ പാത്രത്തിലേക്ക് ഒഴിക്കുക. ഇനി ഒരു ഇഡ്ഡലി പാത്രത്തിൽ കുറച്ചു വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം തിളച്ചു വന്ന വെള്ളത്തിലേക്ക് ഒരു സ്റ്റാൻഡ് ഇട്ട ശേഷം മാവ് ഒഴിച്ച പാത്രം ഇറക്കി വെച്ച് ആവിയിൽ വേവിക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പലഹാരം പന്ത്രണ്ട് മിനിറ്റായപ്പോൾ വെന്തു വന്നിട്ടുണ്ട്. ശേഷം തണുത്തു വരുന്നത് വരെ വെയ്റ്റ് ചെയ്യുക. തണുത്തു വരുമ്പോൾ പാത്രത്തിൽ നിന്നും ഈസിയായി വിട്ടു പോരുന്നതാണ്. എല്ലാവരും ഉറപ്പായും ഈ പലഹാരം തയ്യാറാക്കി നോക്കണേ. നല്ല പഞ്ഞി പോലെ സോഫ്റ്റായ പലഹാരമാണ് ഇത്.

Leave a Reply

You cannot copy content of this page