എഗ്ഗ്‌ ചില്ലിയാണ് ഇപ്പോഴത്തെ താരം.

നമ്മുടെയെല്ലാം വീടുകളിൽ എപ്പോഴും കാണുന്ന ഒരു സാധനമാണ് മുട്ട. എന്നാൽ ഇന്ന് നമുക്ക് മുട്ട കൊണ്ട് ഒരു അടിപൊളി റെസിപ്പി തയ്യാറാക്കിയാലോ. ഈ റെസിപ്പി ചോറിനൊപ്പവും പലഹാരങ്ങൾക്കുമെല്ലാം ഒപ്പം കഴിക്കാൻ വളരെ ടേസ്റ്റിയാണ്. അപ്പോൾ മുട്ട കൊണ്ടുള്ള ഈ റെസിപ്പി എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അഞ്ചു കോഴി മുട്ട പുഴുങ്ങി എടുക്കുക. ശേഷം മുട്ടയെ നാല് പീസുകളായി മുറിച്ചെടുക്കുക.

ശേഷം ഒരു ബൗളിലേക്ക് 3 ടേബിൾ സ്പൂൺ മൈദ ചേർക്കുക. എന്നിട്ട് അതിനൊപ്പം 3 ടേബിൾ സ്പൂൺ കോൺഫ്ലോർ പൗഡറും ചേർക്കുക. ശേഷം മാവിലേക്ക് ഒരു ടീസ്പൂൺ മുളക്പൊടി, അര ടീസ്പൂൺ കുരുമുളക് പൊടിച്ചതും, ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. ശേഷം കുറച്ചു മാത്രം സാദാരണ വെള്ളം ചേർത്ത് മാവിനെ കലക്കി എടുക്കുക, കുറച്ചു കട്ടിയായിട്ടുള്ള ബാറ്ററാണ് കലക്കി എടുക്കേണ്ടത്. ശേഷം കലക്കി എടുത്ത ബാറ്ററിലേക്ക് പുഴുങ്ങി മുറിച്ചു വെച്ചിട്ടുള്ള മുട്ട കോട്ടാക്കി എടുക്കുക. ശേഷം എണ്ണയിലിട്ട് ഫ്രൈ ചെയ്തു എടുക്കുക.

ശേഷം ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് ഒരു ടേബിൾ സ്പൂൺ സൺ ഫ്ലവർ ഓയിൽ ചേർക്കുക. ഇനി ഓയിലിൽ ആറ് അല്ലി വെളുത്തുള്ളി അരിഞ്ഞതും, ഒരു ചെറിയ പീസ് ഇഞ്ചി അരിഞ്ഞതും, ചേർത്ത് നല്ല പോലെ വഴറ്റുക. ശേഷം വാടി വന്ന മിക്സിലേക്ക് ഒരു സവാള വലുതായി അരിഞ്ഞ ശേഷം ലെയറുകളായി ഇളക്കിയിടുക. എന്നിട്ട് അതും ചേർത്ത് നല്ല പോലെ വഴറ്റുക. ശേഷം വാടി വന്ന ഉള്ളിയിലേക്ക് ഒരു ക്യാപ്‌സിക്കം ചെറുതായി അരിഞ്ഞതും ഈ സവാളക്കൊപ്പം ചേർത്ത് വഴറ്റുക.

ശേഷം വാടി വന്ന മസാലയിലേക്ക് മൂന്ന് ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പും, ഒരു ടേബിൾ സ്പൂൺ ചില്ലി സോസും, ഒരു ടീസ്പൂൺ സോയ സോസും, ചേർത്ത് നല്ല പോലെ ഇളക്കുക. ശേഷം തിളച്ചുവന്ന മസാലയിലേക്ക് കാൽ കപ്പ് വെള്ളം ചേർത്ത് ഇളക്കുക. ശേഷം ഈ വെജിറ്റബിൾസിനാവശ്യമായ ഉപ്പും ചേർത്ത് ഇളക്കുക. ശേഷം ഒരുടീസ്പൂൺ കോൺഫ്ലോർ പൌഡർ കുറച്ചു വെള്ളത്തിൽ കലക്കിയ ശേഷം അത് ഈ മിക്സിലേക്ക് ചേർത്ത് ഇളക്കുക.

എന്നിട്ട് ഒരുടീസ്പൂൺ പഞ്ചസാരയും ചേർത്ത് ഇളക്കി കുറുകി വരുമ്പോൾ ഒരു പച്ചമുളകും ചേർത്ത് ഇളക്കുക. ശേഷം പൊരിച്ചു വെച്ചിട്ടുള്ള മുട്ടയും ചേർത്ത് ഇളക്കി മിക്‌സാക്കുക. ഒരു മിനിറ്റോളം മുട്ടയുമായി മിക്‌സാക്കിയാൽ ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ എഗ്ഗ് ചില്ലി തയ്യാറായിട്ടുണ്ട്. എല്ലാവരും ഉറപ്പായും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. ചോറിനും പലഹാരങ്ങൾക്കുമെല്ലാം ഒപ്പം കഴിക്കാൻ ഈ റെസിപ്പി വളരെ ടേസ്റ്റിയാണ്.

Leave a Reply

You cannot copy content of this page