ചിക്കൻ കൊണ്ടാട്ടമാണ് ഇപ്പോഴത്തെ ട്രെൻഡിങ് ഐറ്റം

നിങ്ങൾ ചിക്കൻ കൊണ്ടാട്ടം കഴിച്ചിട്ടുണ്ടോ. നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള റെസിപ്പികളിൽ ഒന്നാണ് ചിക്കൻ റെസിപ്പികൾ. എന്നാൽ ഇന്ന് നമുക്ക് ചിക്കൻ കൊണ്ട് വളരെ ടേസ്റ്റിയായിട്ടുള്ള ചിക്കൻ കൊണ്ടാട്ടം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ചിക്കൻ കൊണ്ടാട്ടം തയ്യാറാക്കാനായി അരക്കിലോ ചിക്കൻ ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം ചിക്കനിലേക്ക് ഒരു ടേബിൾ സ്പൂൺ മുളകു പൊടിയും, അര ടേബിൾ സ്പൂൺ മല്ലിപൊടിയും, അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു നാരങ്ങയുടെ നീര്, അര ടീസ്പൂൺ ഉപ്പും ചേർത്ത് നല്ലപോലെ കൈകൊണ്ട് ഇളക്കി യോജിപ്പിക്കുക.

എന്നിട്ട് ഒരുമണിക്കൂറോളം അടച്ച് റെസ്റ്റ് ചെയ്യാനായി മാറ്റി വെക്കുക. ഒരു മണിക്കൂറായപ്പോൾ ചിക്കൻ പാകമായി വന്നിട്ടുണ്ട്. ഇനി ഒരു പാൻ അടുപ്പിലേക്ക് വയ്ക്കുക. ശേഷം പാൻ ചൂടായി വരുമ്പോൾ അതിൽ കാൽ ഭാഗത്തോളം ഓയിൽ ചേർത്ത് കൊടുക്കുക. എന്നിട്ട് ഓയിൽ ചൂടായി വരുമ്പോൾ കുറച്ചു കറിവേപ്പില അതിലേക്ക് ചേർക്കുക. എന്നിട്ട് മസാല തേച്ചു വെച്ചിട്ടുള്ള ചിക്കനെ എണ്ണയിലേക്ക് ചേർത്ത് ഫ്രൈ ചെയ്ത് കോരിയെടുക്കുക. ശേഷം ആ പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ചേർത്ത ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ചില്ലി ഫ്ലെക്സ് ചേർത്തിളക്കുക.

എന്നിട്ട് ഈ മിക്സ് മൂത്തുവരുമ്പോൾ 20 ചെറിയ ഉള്ളി വട്ടത്തിൽ മുറിച്ചത് ചേർത്ത് കൊടുക്കുക. എന്നിട്ട് ഉള്ളി നല്ലപോലെ വാടി വരുമ്പോൾ അര ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, അതിനൊപ്പം ഒരു ടേബിൾസ്പൂൺ മുളകുപൊടിയും, ഒരു ടീസ്പൂൺ മല്ലിപ്പൊടിയും, അര ടീസ്പൂൺ ഗരം മസാലപ്പൊടിയും, ചേർത്ത് നല്ലപോലെ വഴറ്റുക. ശേഷം ഇതെല്ലാം നല്ലപോലെ മൂത്ത് വരുമ്പോൾ കാൽക്കപ്പ് ടൊമാറ്റോ കെച്ചപ്പ്
ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് ഇതിലേക്ക് കാൽ കപ്പ് വെള്ളവും ചേർത്ത് നല്ലപോലെ ഇളക്കി തിളപ്പിക്കുക.

ശേഷം പാകത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് ഫ്രൈ ചെയ്തു വെച്ചിട്ടുള്ള ചിക്കനും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം അടച്ചുവെച്ച് രണ്ട് മിനിറ്റ് കൂടി മസാലയിൽ ചിക്കൻ വേവിക്കുക. ശേഷം കുറച്ചു ചില്ലി ഫ്‌ളെക്‌സും, കുറച്ച് കറിവേപ്പിലയും ചേർത്ത് ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള ചിക്കൻ കൊണ്ടാട്ടം തയ്യാറായിട്ടുണ്ട്. വളരെ ഈസിയായും ടേസ്റ്റിയായും ചെയ്തെടുക്കാൻ കഴിയുന്ന ഒരു റെസിപ്പിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ട് നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page