നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള പലഹാരങ്ങളിൽ ഒന്നാണ് പൂരി. എന്നാൽ ഇന്ന് നമുക്ക് മാവ് കുഴക്കാതെയും, പരത്താതെയും എങ്ങനെയാണ് പൂരി തയ്യാറാക്കുന്നത് എന്ന് കണ്ടാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതും, വളരെ രുചികരമായിട്ടുള്ളതുമായ ഒരു പലഹാരമാണിത്. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാനിലേക്ക് ഒരു കപ്പ് ഗോതമ്പ് മാവ് ചേർത്ത് കൊടുക്കുക. ശേഷം മാവിലേക്ക് കുറച്ചു കൂടുതൽ വെള്ളം ചേർത്ത് കൊടുക്കുക. എന്നിട്ട് കുറച്ചു ലൂസ് പരുവത്തിൽ മാവിനെ കലക്കി യെടുക്കുക.
ശേഷം മാവിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് പാനിൽ നിന്നും വിട്ടു വരുന്ന പരുവം വരെ ഇളക്കി കൊടുക്കുക. ഇനി പാനിൽ നിന്നും വിട്ടു വരുന്ന പരുവമാകുമ്പോൾ ഫ്ളൈയിം ഓഫ് ചെയ്യുക. എന്നിട്ട് ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം അതിലേക്ക് കുറച്ചു മൈദമാവ് കൂടി ചേർത്ത് കൊടുക്കുക. ശേഷം മൈദ മാവിൽ നല്ലപോലെ മിക്‌സാക്കി എടുക്കുക. എന്നിട്ട് മാവിനെ നല്ലപോലെ ഉരുട്ടിയെടുക്കുക. ഉരുട്ടിയെടുത്ത ഓരോ മാവും പ്രസ്സിൽ വെച്ച് പരത്തുക. എന്നിട്ട് ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. ശേഷം എണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ പരത്തി വച്ചിട്ടുള്ള ഓരോ മാവും എണ്ണയിലേക്ക് ഇട്ടുകൊടുക്കുക.
ശേഷം തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ചെയ്ത് കോരിയെടുക്കുക. എല്ലാ മാവ് കൊണ്ടും ഇതുപോലെ തന്നെ പൂരി തയ്യാറാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള പൂരി ഇവിടെ തയ്യാറായിട്ടുണ്ട്. മാവ് കുഴക്കാതെയും, പരത്താതെയും, തയ്യാറാക്കി എടുക്കാവുന്ന നല്ല സോഫ്റ്റ് പൂരിയാണിത്. എല്ലാവരും ഈ രീതിയിൽ ഒരു പലഹാരം തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
