നമുക്ക് എല്ലാവർക്കും ഏറെ പ്രിയമുള്ള വിഭവങ്ങളാണ് ചിക്കൻ വിഭവങ്ങൾ. ചിക്കൻ വെച്ചിട്ട് പല സൂപ്പർ റെസിപ്പീസും നമ്മൾ ഉണ്ടാക്കാറുണ്ട് അല്ലെ. അപ്പോൾ ഇന്ന് നമുക്ക് ചിക്കൻ വെച്ചിട്ട് തയ്യാറാക്കുന്ന ഒരു സൂപ്പർ ഡിഷായ ചിക്കൻ ഉലർത്തിയത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആവശ്യമായ എല്ലില്ലാത്ത ചിക്കൻ എടുക്കുക. ശേഷം നല്ല പോലെ കഴുകി വെള്ളം ഈർപ്പം ഒട്ടുമില്ലാത്ത ഡ്രൈ ആക്കി എടുക്കുക. എന്നിട്ട് ചിക്കനിലേക്ക് ആവശ്യമുള്ള ഉപ്പ് ചേർത്ത് കൊടുക്കുക.
ശേഷം അര ടീസ്പൂൺ അളവിൽ കുരുമുളക് പൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു മുട്ടയും, ചേർത്ത് നന്നായി മിക്‌സാക്കുക. എന്നിട്ട് പതിനഞ്ചു മിനിറ്റോളം ചിക്കൻ റെസ്റ്റ് ചെയ്യാൻ വെച്ച ശേഷം ഫ്രൈ ആക്കി എടുക്കുക. ജസ്റ്റ് ഒന്ന് ഫ്രൈ ആക്കിയാൽ മതിയാകും. എന്നിട്ട് ബാക്കിയുള്ള എണ്ണയിൽ കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം കുറച്ചു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞതും, വെളുത്തുള്ളിയും, പച്ചമുളകും, ചേർത്ത് വഴറ്റുക. ഇനി ഒരു സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. ഇനി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒന്നര ടീസ്പൂൺ അളവിൽ മല്ലിപ്പൊടി, അര ടീസ്പൂൺ മുളക്പൊടിയും, കാൽ ടീസ്പൂൺ ഗരം മസാലയും, ചേർത്ത് മൂപ്പിക്കുക.
ശേഷം ആവശ്യമായ ഉപ്പും, ഫ്രൈ ആക്കി വെച്ചിട്ടുള്ള ചിക്കനും ചേർത്ത് നന്നായി ഇളക്കി മിക്‌സാക്കുക. അപ്പോൾ നമ്മുടെ സ്പെഷ്യൽ ടേസ്റ്റിലുള്ള ചിക്കൻ ഉലർത്തു ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ. ചപ്പാത്തീടെ കൂടെയും മറ്റ് പലഹാരങ്ങളുടെ കൂടെയും കഴിക്കാൻ പറ്റിയ നല്ലൊരു റെസിപ്പിയാണ് ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
