രണ്ട് മിനിറ്റിൽ സംഭവം റെഡി, ആർക്കും സിമ്പിളായി ചെയ്തെടുക്കാം

ഇന്ന് നമുക്ക് വളരെ കുറച്ച് ചേരുവകൾ കൊണ്ടും, വളരെ കുറഞ്ഞ സമയം കൊണ്ടും ചെയ്തെടുക്കാൻ കഴിയുന്ന നല്ല ടേസ്റ്റിയായിട്ടുള്ള ഒരു സ്നാക്സ് റെസിപ്പി തയ്യാറാക്കിയാലോ. വൈകുന്നേരങ്ങളിൽ ചായയ്ക്കൊപ്പം കഴിക്കാനും, കുട്ടികൾക്ക് സ്നാക്ക് ബോക്സിൽ കൊടുത്തുവിടാനുമെല്ലാം ഏറെ നല്ലതാണ് ഈ പലഹാരം. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ അടുപ്പിലേക്ക് വെക്കുക. എന്നിട്ട് അതിലേക്ക് രണ്ട് ടീ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. എന്നിട്ട് ഓയിൽ ചൂടായി വരുമ്പോൾ 2 സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക.

ശേഷം വാടി വന്ന സവാളയിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി പേസ്റ്റ് ചേർത്ത് ഇളക്കുക. എന്നിട്ട് സവാള ഒന്ന് വാടി വരുമ്പോൾ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ കുരുമുളകുപൊടിയും, രണ്ടു നുള്ള് ഗരം മസാല പ്പൊടിയും ചേർത്ത് നല്ലപോലെ ഇളക്കി വഴറ്റുക. ശേഷം വാടി വന്ന സവാളയിലേക്ക്
ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ സോസ് ചേർത്തിളക്കുക. ശേഷം മസാലകളെല്ലാം നല്ലപോലെ പാകമായി വരുമ്പോൾ ഫ്ലെയിം ഓഫ് ചെയ്യുക.

എന്നിട്ട് കുറച്ച് സ്‌ലൈസ്ഡ് ബ്രെഡ് എടുക്കുക. ശേഷം ഓരോ ബ്രെഡും ചെറിയ ഒരു അടപ്പുകൊണ്ട് റൗണ്ട് ഷേപ്പിൽ മുറിചെടുക്കുക. ശേഷം ഓരോ ബ്രെഡിന്റെയും നടുവിലായി തയ്യാറാക്കി വെച്ചിട്ടുള്ള ഫില്ലിങ് വെച്ചു കൊടുക്കുക. എന്നിട്ട് വേറൊരു ബ്രെഡ് കൊണ്ട് മുകൾഭാഗം കവർ ചെയ്ത് ഒട്ടിക്കുക. കുറച്ചു വെള്ളം ചേർത്ത് ഒട്ടിച്ചു കൊടുത്താൽ മതിയാകും. എല്ലാ സ്നാക്കും ഇതുപോലെതന്നെ ഫീലിങ് വെച്ച് കവർ ചെയ്ത് ഒട്ടിചെടുക്കുക. ഇനിയൊരു പാൻ അടുപ്പിലേക്ക് വച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് കുറച്ച് ഓയിൽ ഒഴിച്ചു കൊടുക്കുക.

ഓയിൽ ചൂടായി വരുമ്പോൾ ഓരോ പീസ് ബ്രെഡും എണ്ണയിലേക്ക് വച്ച് കൊടുക്കുക. എന്നിട്ട് തിരിച്ചും മറിച്ചുമിട്ട് ഷാലോ ഫ്രൈ ചെയ്തെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ബ്രെഡും സവാളയും കൊണ്ട് തയ്യാറാക്കിയ നല്ല ടേസ്റ്റിയായിട്ടുള്ള ഒരു പലഹാരമാ ണിത്. എല്ലാവരും ഈ രീതിയിൽ ഒരു പലഹാരം തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ട് നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page