ഊണിനൊപ്പം ഒരു പപ്പടം കൂടി ഉണ്ടെങ്കിൽ നമുക്കെല്ലാം ഒരുപാട് സന്തോഷമാകുമല്ലേ. എന്നാൽ ഇന്ന് നമുക്ക് പപ്പടം കൊണ്ട് ഒരു അടിപൊളി റെസിപ്പി പരിചയപ്പെട്ടാലോ. വളരെ ടേസ്റ്റിയായ ഈ റെസിപ്പി ചോറിന്റെ കൂടെ കഴിക്കാൻ വളരെ രുചികരമാണ്. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അഞ്ചു പപ്പടം ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം മുറിച്ചെടുത്ത പപ്പടത്തെ കുറച്ചു വെളിച്ചെണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കുക.
ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് നേരത്തെ ഫ്രൈ ചെയ്ത ഓയിലിൽ നിന്നും ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർക്കുക. ശേഷം ഓയിലിലേക്ക് കുറച്ചു കറിവേപ്പില ചേർത്ത് കൊടുക്കുക. ശേഷം 2 വറ്റൽമുളകും, അഞ്ചു പീസ് ചെറിയ ഉള്ളി ചതച്ചതും, മൂന്നു അല്ലി വെളുത്തുള്ളി ചതച്ചതും ചേർത്ത് വഴറ്റുക. ശേഷം വഴറ്റിയെടുത്ത ഉള്ളിയിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, അര ടീസ്പൂൺ മുളക്പൊടിയും ചേർത്ത് നന്നായി ഇളക്കുക.
ശേഷം മസാല നല്ലപോലെ മൂത്തുവന്നാൽ മസാലക്ക് ആവശ്യമായ ഉപ്പും, അര കപ്പ് തേങ്ങയും ചേർത്ത് നല്ലപോലെ ഇളക്കുക. തേങ്ങയും മസാലകയും കൂടി നല്ലപോലെ ഇളക്കി മിക്‌സാക്കുക. നല്ലപോലെ മിക്‌സായി വന്നാൽ ഇനി ഫ്രൈ ചെയ്തു വെച്ചിട്ടുള്ള പപ്പടം ചേർത്ത് ഇളക്കുക. പപ്പടം ചേർത്ത് പതിയെ വേണം ഇളക്കാൻ. അല്ലെങ്കിൽ പപ്പടം പൊടിഞ്ഞുപോകും.
ശേഷം ചോറൊക്കെ തയ്യാറാക്കിയ ശേഷം ഇതും തയ്യാറാക്കി കഴിച്ചു നോക്കണേ. നല്ല ചൂടുള്ള ചോറിനൊപ്പം കഴിക്കാനാണ് ഇത് ഏറെ രുചി. വേറെ കറിയൊന്നും ഇല്ലെങ്കിലും ഈ ഒരൊറ്റ കറി മതി വയറു നിറച്ചു ചോറുണ്ണാൻ. നമ്മുടെ വീട്ടിലെപ്പോഴും കാണുന്ന ചേരുവകൾ മാത്രം മതി ഈ പപ്പടം തേങ്ങാ റോസ്റ്റ് തയ്യാറാക്കാൻ. എല്ലാവരും ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ.
