പായസം കുടിക്കാൻ ആർക്കാ ഇഷ്ടമില്ലാത്തത് അല്ലേ. പല രീതിയിലുള്ള പായസങ്ങൾ നമ്മൾ കഴിച്ചിട്ടുണ്ടാകും. എന്നാൽ ഇന്ന് നമുക്ക് വളരെ വ്യത്യസ്തമായ എന്നാൽ അതീവ രുചിയിലുള്ള ഒരു പായസം തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം ഈ ടേസ്റ്റിയായ പായസം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. അതിനായി അരക്കപ്പ് പച്ചരി നല്ലപോലെ കഴുകിയെടുക്കുക. ശേഷം അരമണിക്കൂറോളം അരിയെ വെള്ളത്തിലിട്ട് കുതിർത്തുക. ശേഷം കുതിർന്നു കിട്ടിയ അരിയെ കൈകൊണ്ട് ഒന്ന് പ്രസ്സ് ചെയ്ത് ചെറുതായൊന്ന് പൊടിച്ചെടുക്കുക.
ശേഷം പൊടിച്ചെടുത്ത അരിയെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് രണ്ട് കപ്പ് വെള്ളവും ചേർത്ത് അടുപ്പിൽ വെച്ച് വേവിക്കുക. അരി മുക്കാൽ ഭാഗം വെന്തു വരുന്നതുവരെ ഇളക്കി അരി നല്ലപോലെ വേവിക്കുക. ഇനി ഒരു പകുതി ബീറ്റ്റൂട്ട് കുറച്ച് വെള്ളവും ചേർത്ത് ഒന്ന് അരച്ചെടുക്കുക. എന്നിട്ട് അരച്ചെടുത്ത ബീറ്റ്‌റൂട്ടിനെ ഒന്ന് അരിച്ചെടുക്കുക. ശേഷം വേവിച്ചെടുത്ത അരിയിലേക്ക് ഈ ബീറ്റ്റൂട്ട് ജ്യൂസ് ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി തിളപ്പിക്കുക. ശേഷം നല്ലപോലെ തിളച്ച് കുറുകി വന്ന പായസത്തിലേക്ക് രണ്ട് കപ്പ് പാൽ ചേർത്തിളക്കുക.
തിളപ്പിച്ചാറിയ പാലാണ് ചേർത്തിട്ടുള്ളത്. ഇനി മധുരത്തിന് ആവശ്യമായ മുക്കാൽ കപ്പ് പഞ്ചസാരയും ചേർത്ത് നല്ലപോലെ ഇളക്കി വേവിക്കുക. എന്നിട്ട് പായസം കുറുകി വരുന്നതുവരെ ഇളക്കി ഇളക്കി വേവിക്കുക. ശേഷം കുറുകി വന്ന പായസത്തിലേക്ക് അരടീസ്പൂൺ ഏലക്ക പൊടിച്ചത് ചേർത്ത് ഇളക്കുക. എന്നിട്ട് അടുപ്പിൽ നിന്നും മാറ്റുക. ശേഷം മറ്റൊരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് കൊടുക്കുക.
നെയ്യ് മെൽറ്റായി വരുമ്പോൾ കുറച്ച് കാഷ്യൂവും, കുറച്ചു കിസ്മിസും നെയ്യിൽ വറുത്തെടുക്കുക. ശേഷം വറുത്തെടുത്ത മിക്സിനെ പായസത്തിലേക്ക് ചേർത്ത് ഇളക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള പിങ്ക് പായസം ഇവിടെ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഒരു പായസം തയ്യാറാക്കി നോക്കണേ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു പായസമാണിത്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
