നുറുക്ക് ഗോതമ്പ് കൊണ്ട് പുട്ട് ഉണ്ടാക്കിയിട്ടുണ്ടോ.

നമ്മുടെ പ്രഭാത ഭക്ഷണങ്ങളിൽ എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു പലഹാരമാണ് പുട്ട്. എന്നാൽ പലപ്പോഴും നാം പുട്ട് തയ്യാറാക്കുന്നത് ഗോതമ്പ് മാവോ അരിപ്പൊടിയോ വെച്ചിട്ടായിരിക്കും. എന്നാൽ ഇന്ന് നമുക്ക് നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല സോഫ്റ്റായ ടേസ്റ്റിയായ പുട്ട് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ആദ്യം ഒരു കപ്പ് നുറുക്ക് ഗോതമ്പ് എടുക്കുക. ശേഷം ഗോതമ്പിനെ ഒരു പാനിലിട്ട് വറുക്കുക. അഞ്ചു മിനിറ്റോളം ലോ ഫ്ളൈമിലിട്ട് ഗോതമ്പിനെ വറുത്തെടുക്കുക. നന്നായി വറുത്തെടുത്ത ഗോതമ്പിനെ ഒരു പാത്രത്തിലേക്ക് മാറ്റുക.

ഇനി കുറച്ചു തണുത്തു വരുമ്പോൾ ഒരു മിക്സിയുടെ ജാറിലേക്ക് ഗോതമ്പിനെ മാറ്റുക. ശേഷം ഒരു റവയുടെ തരികളോട് പോലെ ഗോതമ്പിനെ പൊടിച്ചെടുക്കുക. ശേഷം പൊടിച്ചെടുത്ത ഗോതമ്പിനെ കുറച്ചു കൂടുതൽ വെള്ളത്തിലിട്ടു ഒരു മിനിറ്റോളം വെച്ച ശേഷം ആ വെള്ളം തെളിച്ചു കളയുക. ശേഷം നല്ല വെള്ളം ഒഴിച്ച് പത്തു മിനിറ്റോളം ഗോതമ്പിനെ കുതിരാനായി വെക്കുക. പത്തു മിനിറ്റായപ്പോൾ ഗോതമ്പിനെ ഒന്ന് അരിച്ചു കൈ കൊണ്ട് വെള്ളം പിഴിഞ്ഞെടുക്കുക. ശേഷം ഗോതമ്പിലേക്ക് ആവശ്യത്തിന് ഉപ്പ് chertha ശേഷം കൈ കൊണ്ട് മിക്‌സാക്കുക.

ശേഷം ഇനി സാദാരണ ഒരു പുട്ട് കുറ്റിയിലേക്ക് ആദ്യം കുറച്ചു തേങ്ങാ ഇട്ടു കൊടുക്കുക. ശേഷം ഈ പൊടി ഇട്ടു കൊടുക്കുക. ഇടയ്ക്കിടെ തേങ്ങാ ലെയർ പോലെ ഇട്ടു കൊടുക്കുവാൻ മറക്കരുത്. ശേഷം ഒരു പുട്ട് കുടത്തിലേക്ക് അര ഭാഗത്തോളം വെള്ളം വെച്ച് തിളപ്പിക്കുക. ഇനി തിളച്ചു വന്ന വെള്ളത്തിന്റെ മുകളിലേക്ക് പൊടി നിറച്ച കുറ്റി വെച്ച് കൊടുക്കുക. ശേഷം നാല് മിനിറ്റായപ്പോൾ ഇത് ആവിയിൽ വെന്തു വന്നിട്ടുണ്ട്. ശേഷം കുറച്ചു കട്ടിയായി തോന്നുന്നു വെങ്കിൽ ഒന്നും കൂടി തട്ടിയിട്ട ശേഷം വീണ്ടും കുറച്ചു വെള്ളത്തിൽ മാവിനെ ഒന്നും കൂടി നനയ്ക്കുക. എന്നിട്ട് വീണ്ടും ഒന്നും കൂടി ആവിയിൽ വേവിക്കുക.

അപ്പോൾ ഇങ്ങനെ ചെയ്യുമ്പോൾ നല്ല സോഫ്റ്റായ പുട്ട് നമുക്ക് കിട്ടുന്നതാണ്. എല്ലാവരും ഇങ്ങനെ ഒന്ന് പുട്ട് തയ്യാറാക്കി നോക്കണേ, എന്നും ഒരേ രീതിയിലുള്ള പുട്ട് കഴിക്കുന്നതിനേക്കാൾ ഇടയ്ക്കിടെ ഇങ്ങനെ പുട്ട് ഉണ്ടാക്കി കഴിച്ചു നോക്കൂ. നല്ല സോഫ്റ്റായ ഒരു പുട്ടായിരിക്കും ഇത്. രണ്ട് തവണ ആവിയിൽ പുട്ട് വേവിക്കുന്നത് കൊണ്ട് തന്നെ നല്ല സോഫ്റ്റായ പുട്ടാണ് ഇത്. എല്ലാവരും ഈ പുട്ട് ഉറപ്പായും ട്രൈ ചെയ്തു നോക്കണേ. കുറച്ചു കൂടുതൽ ഗോതമ്പ് ഇങ്ങനെ വറുത്തു വെച്ചാൽ എളുപ്പത്തിലെടുത്തു പുട്ട് തയ്യാറാക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page