ഓവനും ബേക്കിങ് വേണ്ടാതെ ഒരു ലെയർ ക്രിസ്പി മുട്ട പപ്സ്.

റെസ്റ്റോറെന്റുകളിൽ കിട്ടുന്ന സ്നാക്കുകളിൽ എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു സ്നാക്കാണ് എഗ്ഗ് പപ്സ്. എന്നാൽ ഈ എഗ്ഗ് പപ്സ് ഓവനില്ലാതെ വീട്ടിൽ ഉണ്ടാക്കാൻ പറ്റുമോ എന്നത് എല്ലാവരുടെയും ഒരു സംശയമായിരിക്കും. എന്നാൽ ഇന്ന് നമുക്ക് ഈ പപ്സ് ഒന്ന് വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ. ഓവനില്ലാതെ എങ്ങനെ പപ്സ് വീട്ടിൽ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് ഒരു കപ്പ് മൈദ എടുക്കുക. ശേഷം മൈദയിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, മൂന്നു ടേബിൾ സ്പൂൺ മെൽറ്റാക്കിയ നെയ്യും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം കുറെച്ചെയായി വെള്ളം ചേർത്ത് മാവിനെ ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പരുവത്തിൽ കുഴച്ചെടുക്കുക.

ഇനി സോഫ്റ്റായി കുഴച്ചെടുത്ത മാവിനെ കുറച്ചു ഓയിൽ തടകിയ ശേഷം അടച്ചു മാറ്റി വെക്കുക. ഇനി ഒരു പാൻ ചൂടാക്കുക. ശേഷം പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ സൺ ഫ്‌ളവർ ഓയിൽ ചേർക്കുക. ഇനി മുക്കാൽ ടീസ്പൂൺ പെരിഞ്ജീരകവും, ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞതും, അഞ്ചു അല്ലി വെളുത്തുള്ളി, രണ്ട് പച്ചമുളക് അരിഞ്ഞതും, ചേർത്ത് മൂപ്പിക്കുക. ശേഷം രണ്ട് സവാള ചെറുതായി അരിഞ്ഞ ശേഷം ഇതിലേക്ക് ചേർത്ത് വഴറ്റുക. ഇനി ആവശ്യത്തിനുള്ള ഉപ്പും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒന്നര ടീസ്പൂൺ കാശ്മീരി മുളക്പൊടി, ഒന്നര ടീസ്പൂൺ ഗരം മസാല പൊടി, ചേർത്ത് വഴറ്റുക.

ഇനി ഒരു ചെറിയ തക്കാളി കൂടി ചെറുതായി അരിഞ്ഞ ശേഷം മസാലയിലേക്ക് ചേർത്ത് വഴറ്റുക. ഇനി കുറച്ചു മല്ലിയില അരിഞ്ഞതും, ഒരു ടേബിൾ സ്പൂൺ തൈരും, ചേർത്ത് ഒന്ന് വഴറ്റിയ ശേഷം പുഴുങ്ങിയ മുട്ട നേർപകുതിയായി മുറിച്ച ശേഷം മഞ്ഞക്കുരുവിന്റെ ഭാഗം മസാലയിലേക്ക് ചേർത്ത് വെക്കുക. ശേഷം ഫ്ളൈയിം ഓഫ് ചെയ്യുക. ഇനി നേരത്തെ കുഴച്ചു വെച്ച മാവിനെ ഒന്നും കൂടി കൗണ്ടർ ടോപ്പിലിട്ട് ഉരുട്ടുക. ശേഷം നീളത്തിൽ മുറിച്ചെടുത്ത മാവിനെ ചെറിയ പീസുകളായി മുറിക്കുക. ഇനി ഒരു പാത്രത്തിലേക്ക് മൂന്നു ടേബിൾ സ്പൂൺ കോൺ ഫ്ലോർ എടുക്കുക. ശേഷം അതിലേക്ക് നാല് ടേബിൾ സ്പൂൺ നെയ്യ് ചെറിയ ചൂടോടുകൂടി മേൽറ്റാക്കിയ ശേഷം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

വെള്ളം പോലുള്ള ലൂസാണ് നെയ് ചേർക്കുമ്പോൾ കോൺഫ്ലോറിനും വേണ്ടത്. ഇനി ലൂസായി കിട്ടുന്നില്ല എങ്കിൽ ഒരു ടേബിൾ സ്പൂൺ നെയ്യും കൂടി ചേർത്ത് ഇളക്കിയാൽ മതിയാകും. ശേഷം നേരത്തെ മുറിച്ചു വെച്ച ഓരോ മാവിന്റെ പീസിനെയും എത്രത്തോളം കനം കുറച്ചു പരത്തുവാൻ പറ്റും അത്രത്തോളം മാവിനെ നൈസായി പരത്തുക. ശേഷം പരത്തിയെടുത്ത മാവിന്റെ മുകളിലായി ഈ നെയ്യിന്റെയും കോൺ ഫ്ലോറിന്റെയും മിക്സ് ഒന്ന് കൈ കൊണ്ട് തടവുക. ശേഷം അതിന്റെ മുകളിൽ കുറച്ചു മൈദ തൂകി കൊടുക്കുക. ഇനി എല്ലാം ഇതുപോലെ പരത്തിയ ശേഷം നേരത്തെ പരത്തിയ മാവിന്റെ മുകളിൽ ഓരോന്നായി അടുക്കി വെച്ച് കൊടുക്കുക. ശേഷം എല്ലാം ഇതുപോലെ ചെയ്ത ശേഷം ഒരു സൈഡിൽ നിന്നും ഉരുട്ടി എടുക്കുക.

ശേഷം നീളത്തിൽ ഉരുട്ടി എടുത്ത മാവിനെ ആവശ്യമായ അളവിൽ മുറിക്കുക. ശേഷം മാവിനെ പരത്തുക. ശേഷം പരത്തിയ മാവിനെ ഒരു സ്‌കോയാർ ഷെയ്പ്പിൽ മുറിച്ചെടുക്കുക. ശേഷം അതിന്റെ ഉള്ളിലേക്ക് മുട്ടയും മസാലയും വെച്ച് കൊടുക്കുക. ശേഷം പപ്‌സിന്റെ ഷെയ്പ്പിൽ ക്രോസായി രണ്ട് സൈഡും ചേർത്ത് ഒട്ടിക്കുക. എല്ലാം ഇതുപോലെ ചെയ്ത ശേഷം ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. ശേഷം തയ്യാറാക്കി വെച്ച ഓരോ പെപ്സിനെയും എണ്ണയിലിട്ട് ഫ്രൈ ചെയ്തു എടുക്കുക. ഒരു ഗോൾഡൻ കളർ ആകുമ്പോൾ എണ്ണയിൽ നിന്നും കോരി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ മുട്ട പപ്സ് ഓവനില്ലാതെ തയ്യാറാക്കാൻ പറ്റും എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

Leave a Reply