സമൂസ ഇനി പുതു രുചിയിൽ, ഒരിക്കൽ ഇങ്ങനെ തയ്യാറാക്കിയാൽ പിന്നെ ഇതേ എല്ലാവർക്കും ഇഷ്ടമാകൂ

ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു സമൂസ തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായി ട്ടുള്ളതും വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതുമായ ഒരു സ്നാക്സ് റെസിപ്പിയാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ സ്നാക്ക് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി നല്ല പഴുത്ത ഒരു നേന്ത്രപ്പഴം പുഴുങ്ങിയെടുക്കുക. ശേഷം പുഴുങ്ങിയ പഴത്തെ നല്ലപോലെ ഒന്നു ഉടച്ചെടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. ശേഷം നെയ്യ് ചൂടായി വരുമ്പോൾ കുറച്ചു ക്യാഷ്യൂവും, കുറച്ചു കിസ്മിസും ചേർത്ത് വറുത്തെടുക്കുക.

ശേഷം വറുത്തെടുത്ത മിക്സിലേക്ക് ഒരു കപ്പ് തേങ്ങ ചേർത്ത് ഇളക്കുക. ശേഷം തേങ്ങ ഒന്ന് ചൂടായി വരുമ്പോൾ നാല് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. എന്നിട്ട് നല്ലപോലെ തേങ്ങ ചൂടായി വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് തേങ്ങയുടെ മിക്സിനെ നേരത്തെ ഉടച്ചെടുത്ത പഴത്തിലേക്ക് ചേർത്ത് നല്ലപോലെ കൈ കൊണ്ട് ഉടച്ചെടുക്കുക. ഇനി ഒരു പാത്രത്തിലേക്ക് ഒന്നര ടേബിൾ സ്പൂൺ മൈദ എടുക്കുക. എന്നിട്ട് അതിലേക്ക് കുറച്ച് വെള്ളവും ചേർത്ത് ഒന്ന് തിക്ക് പേസ്റ്റായി കലക്കിയെടുക്കുക.

ഇനി ഓരോ സമൂസ ഷീറ്റായി എടുക്കുക. എന്നിട്ട് സമൂസ സാധാരണ രീതിയിൽ മടക്കുന്നതുപോലെ മടക്കി എടുക്കുക. എന്നിട്ട് നേരത്തെ തയ്യാറാക്കി വെച്ചിട്ടുള്ള മൈദയെ സൈഡിൽ ചേർത്ത് ഒന്ന് ഒട്ടിക്കുക. എന്നിട്ട് കോൺ പോലെ മടക്കിയെടുത്ത ഷീറ്റിലേക്ക് ഫില്ലിംഗ് വച്ചു കൊടുക്കുക. എന്നിട്ട് കവർ ചെയ്ത് മൈദ മിക്സ് ചേർത്ത് ഒട്ടിക്കുക. എല്ലാം ഇതുപോലെ തന്നെ ഫില്ലിംഗ് വച്ച് തയ്യാറാക്കി എടുക്കുക.

എല്ലാ സമൂസയും ഇതുപോലെ തന്നെ തയ്യാറാക്കി എടുത്തശേഷം ഒരു കടായിയിൽ അര ഭാഗത്തോളം എണ്ണ വെച്ച് ചൂടാക്കുക. ശേഷം ചൂടായ എണ്ണയിലേക്ക് ഓരോ സമൂസയായി ഇട്ട് ഫ്രൈ ചെയ്ത് കോരിയെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള സമൂസ അവിടെ തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു സ്നാക്സ് റെസിപ്പി ആണിത്. എല്ലാവരും തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page