ഗ്രീൻപീസ് ഒരിക്കലെങ്കിലും ഇങ്ങനെ വറുത്തു കഴിച്ചിട്ടുണ്ടോ ?

ഗ്രീൻപീസ് കഴിക്കാൻ ഇഷ്ടമുള്ളവരാണോ നിങ്ങൾ. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഗ്രീൻപീസ് വറുത്തത് കടയിൽ നിന്നും വാങ്ങുന്ന അതെ രുചിയിൽ വീട്ടിൽ ഉണ്ടാക്കിയാലോ. അതിനായി ഒരു കപ്പ് ഗ്രീൻപീസ് അഞ്ചു മണിക്കൂറോളം വെള്ളത്തിൽ കുതിർത്തി എടുക്കുക. ശേഷം ഗ്രീൻപീസ് വേവിക്കാനായി ഒരു കുക്കറിലേക്ക് എടുക്കുക. ശേഷം കുക്കറിലേക്ക് കാൽ ഭാഗം വെള്ളം ഒഴിക്കുക. കുക്കറിൽ വേവിക്കുമ്പോൾ വേറൊരു പാത്രത്തിലിട്ട് വേണം ഗ്രീൻപീസ് കുക്കറിനുള്ളിലേക്ക് ഇറക്കി വെക്കാൻ. ശേഷം രണ്ട് ഫിസിൽ വരുന്നത് വരെ ഗ്രീൻപീസ് വേവിച്ചെടുക്കുക.

ശേഷം വെന്തു വന്ന ഗ്രീൻപീസിനെ പുറത്തെടുക്കുക. ശേഷം വേവിച്ചെടുത്ത ഗ്രീൻപീസിനെ ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക. ശേഷം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി ചട്ടിയിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിക്കുക. ഇനി വെള്ളം തോർത്തി എടുത്ത ഗ്രീൻപീസിനെ ഈ എണ്ണയിലേക്ക് ചേർക്കുക. ശേഷം ഇളക്കി ഇളക്കി ഗ്രീൻപീസ് നന്നായി വറുത്തെടുക്കുക. ഇനി വറുത്തെടുത്ത ഗ്രീൻപീസിനെ എണ്ണയിൽ നിന്നും കോരി എടുക്കുക.

ഇനി ബാക്കിയുള്ള എണ്ണയിലേക്ക് ഗ്രീൻപീസ് ചേർത്ത് എല്ലാം ഇതുപോലെ വറുത്തെടുക്കുക. ശേഷം കുറച്ചു കറിവേപ്പിലയും, വറ്റൽമുളകും കൂടി എണ്ണയിൽ വറുത്തു ഗ്രീൻപീസിലേക്ക് ചേർക്കുക. ശേഷം വറുത്തെടുത്ത ഗ്രീൻപീസിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കൈ കൊണ്ട് ഇളക്കി മിക്‌സാക്കുക. ശേഷം സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ഗ്രീൻപീസ് വറുത്തത് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഗ്രീൻപീസ് വറുത്തെടുക്കണേ. വെറുതെ ഇരിക്കുമ്പോൾ കഴിച്ചു കൊണ്ടിരിക്കാൻ പറ്റിയ കിടിലൻ ടേസ്റ്റിലുള്ള ഒരു സ്നാക്കാണ് ഇത്. എല്ലാവരും തീർച്ചയായും ട്രൈ ചെയ്തു നോക്കണേ.

Leave a Reply