നമ്മുടെ വീടുകളിൽ എപ്പോഴും കാണുന്ന രണ്ട് സാധനങ്ങളാണ് നാരങ്ങയും ഉപ്പും. എന്നാൽ ഇവ കൊണ്ട് ആഹാര സാധനങ്ങൾ പാകം ചെയ്യാൻ മാത്രമല്ല അതിലുപരി നമുക്ക് ഉപയോഗപ്രദമായ ഒത്തിരി കര്യങ്ങൾക്ക് ഇവ രണ്ടും ഉപയോഗിക്കാവുന്നതാണ്. ഇപ്പോൾ മഴക്കാലം ആയതുകൊണ്ട് തന്നെ തുണികളിലൊക്കെ ഈറൻറെ സ്മെൽ ഉണ്ടാകാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് ഈ ഒരു പ്രശ്നം എങ്ങനെ ഉപ്പും, നാരങ്ങയും കൊണ്ട് പരിഹരിക്കാം എന്ന് നോക്കാം.
അതിനായി ഒരു ടീസ്പൂൺ ഉപ്പും ഒരു ടീസ്പൂൺ നാരങ്ങയും കൂടി ചേർത്തിളക്കുക. എന്നിട്ട് തുണികളിൽ തേച്ചു പിടിപ്പിക്കുക. ശേഷം ഉണക്കി എടുക്കുക. ഇതിങ്ങനെ ചെയ്യുന്നത് കൊണ്ട് തന്നെ തുണികളിൽ കാണുന്ന ഈറൻറെ മണം മാറി കിട്ടുന്നതാണ്. ഇനി നമ്മുടെ വീടുകളിലെ മറ്റൊരു പ്രശ്നമാണ് തറകളിൽ ഉറുമ്പും പ്രാണികളും എപ്പോഴും ഓടിനടക്കുന്നത്. എത്രതന്നെ തറ തുടച്ചാലും ഈ പ്രാണികൾ പോകണമെന്നില്ല. എന്നാൽ ഇനിമുതൽ തറ തുടക്കുന്ന വെള്ളത്തിലേക്ക് കുറച്ചു ഉപ്പും, അര ടീസ്പൂൺ നാരങ്ങാ നീരും ചേർത്ത് തറ തുടക്കുന്നത് ഈ പ്രശ്നത്തിനുള്ള പരിഹാരമാകും.
ഇനി നാം ആഹാരം കഴിക്കുന്ന പ്ലേറ്റുകളിൽ ഉണ്ടാകാറുള്ള മെഴുമെഴുപ്പും ഇതുപോലെ തന്നെ നാരങ്ങയും ഉപ്പും ഉപയോഗിച്ച് നമുക്ക് പരിഹരിക്കാവുന്നതാണ്. അതുമാത്രമല്ല നാം എല്ലാ ദിവസവും ഉപയോഗിക്കാറുള്ള ഷൂസിലെ സ്മെൽ മാറാനായി തലേദിവസം രാത്രിയിൽ ഷൂസിലേക്ക് കുറച്ചു ഉപ്പ് വിതറിയിടുക. എന്നിട്ട് രാവിലെ ഉപ്പിനെ തട്ടിക്കളയുക. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് തന്നെ ഷൂസിനുള്ളിലുള്ള എല്ലാ ബാഡ് സ്മെലും മാറുന്നതാണ്. കൂടുതൽ അറിവിലേക്കായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ.
