ഇന്ന് നമുക്ക് ബ്രേക്ഫാസ്റ്റിനും ടിന്നെറിനും ചായക്കൊപ്പം സ്നാക്കയും കഴിക്കാൻ പറ്റിയ നല്ലൊരു ദോശ പരിചയപ്പെട്ടാലോ. ആദ്യം ഒരു പാത്രത്തിലേക്ക് ഒരു കപ്പ് മൈദ ചേർത്ത് കൊടുക്കുക. ശേഷം മൈദയിലേക്ക് പാകത്തിനുള്ള ഉപ്പും, ഒരു ടേബിൾ സ്പൂൺ ചില്ലി ഫ്ലെക്‌സും, ഒരു ടേബിൾ സ്പൂൺ മല്ലിയില ചെറുതായി മുറിച്ചതും ചേർത്ത് കൊടുക്കുക. ശേഷം ഒരു മുട്ട പൊട്ടിച്ചു വീഴ്ത്തുക. ഇനി ഒരുകപ്പ് മൊസെറില്ല ചീസും, ഒരു കപ്പ് പാലും ചേർത്ത് കലക്കി മിക്‌സാക്കുക. ഇനി കാൽ കപ്പ് സാദാരണ വെള്ളം കൂടി ചേർത്ത് മാവിനെ മിക്‌സാക്കുക.
ഒരുപാട് കട്ടിയിലും വേണ്ട ഒരുപാട് ലൂസിലും വേണ്ട ആ ഒരു പരുവത്തിൽ വേണം ബാറ്റെർ കലക്കി എടുക്കുവാൻ. ശേഷം ഉപ്പ് ചെക്ക് ചയ്യുക. ശേഷം ഒരു പത്തു മിനിറ്റ് ബാറ്റെർ റെസ്റ്റ് ചെയ്യാനായി വെക്കുക.
ശേഷം ഒന്നിളക്കി മാവിനെ പാകമാക്കുക. ശേഷം ഒരു തവ അടുപ്പിൽ വെച്ച് ചൂടാക്കുക. എന്നിട്ട് ചൂടായി വന്ന താവയിലേക്ക് കുറച്ചു നെയ്യ് തടവുക. തടവി ഇല്ലെങ്കിലും കുഴപ്പമില്ല. ശേഷം ഒരു തവി വീതം ബാറ്റെർ തവയിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം അടച്ചു വെക്കുക.
ഒരു സൈഡ് മൂത്തു വന്നാൽ തിരിച്ചിട്ട് ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ദോശ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ദോശ തയ്യാറാക്കി നോക്കണേ. നല്ല ഹെൽത്തിയായ ദോശയാണ് ഇത്, ഗോതമ്പ് മാവിലും ഈ ദോശ ചെയ്തെടുക്കാവുന്നതാണ്. ഫദ്ധ്വാസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. ഇനിയും ഇത്തരത്തിലുള്ള റെസിപ്പികൾക്കായി ഈ ചാനൽ ഫോളോ ചെയ്യാനും മറക്കല്ലേ.
