എന്നും ബിരിയാണിയും സാധാ ചോറും കഴിച്ചു മടുത്തവർക്കിതാ ഒരു കിടിലൻ ഐറ്റം. വ്യത്യസ്തമായ ടേസ്റ്റിലുള്ള ഈ വെജ് പുലാവ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് നാല് ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. ശേഷം നെയ്യിലേക്ക് പത്തു വറ്റൽമുളക് കീറിയത് ചേർത്ത് ഫ്രൈ ആക്കുക. ഇനി മൂന്ന് സവാള സ്ലൈസായി അരിഞ്ഞത്, ചേർത്ത് ഒന്ന് കളർ മാറി വരുമ്പോൾ ഒരു ടേബിൾ സ്പൂൺ ഇഞ്ചി ചതച്ചതും, ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചതും ചേർത്ത് ഇളക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ മുളക്പൊടി, ഒരു ടേബിൾ സ്പൂൺ ഗരം മസാലപ്പൊടി, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് മൂപ്പിക്കുക.
ശേഷം രണ്ട് ഉരുളകിഴങ്ങ് ചെറിയ കഷ്ണങ്ങളായി മുറിച്ചത് ചേർത്ത് വഴറ്റുക. ഒരു ക്യാരറ്റ് അരിഞ്ഞതും, ഒരു ചെറിയ പിടി ബീൻസ് അരിഞ്ഞതും, ഒരു കപ്പ് ഫ്രഷ് ഗ്രീൻപീസും, ഒരു കപ്പ് കോളിഫ്ളവർ അരിഞ്ഞതും, ഒരു പിടി മല്ലിയില അരിഞ്ഞതും, ഒരു കപ്പ് പുതിനയില അരിഞ്ഞതും, ചേർത്ത് ഇളക്കി മിക്സാക്കുക. ശേഷം ഒരു കിലോ ബസുമതി റൈസ് ചേർത്ത് കൊടുക്കുക. ശേഷം ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഇളക്കി മിക്സാക്കുക. ഇനി ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് ഇളക്കി മിക്സാക്കുക.
ഇനി അരിയുടെ ഇരട്ടി വെള്ളം ചേർത്ത് കൊടുക്കുക. ശേഷം അടച്ചു വെച്ച് വേവിക്കുക. ആദ്യം അഞ്ചു മിനിറ്റ് ഹൈ ഫ്ളൈമിലും പിന്നീട് ലോ ഫ്ളൈമിലും ഇട്ട് ചോറ് വേവിക്കുക. ഇടയ്ക്കിടെ ഇളക്കുവാൻ മറക്കരുത്. ഇനി ഒരു ചെറുനാരങ്ങയുടെ നീര് മുകളിലായി വീഴ്ത്തുക. ശേഷം ഇളക്കി ഇളക്കി ചോറ് തയ്യാറാക്കി എടുക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് പുലാവ് അടുപ്പിൽ നിന്നും മാറ്റുക.
അപ്പോൾ വളരെ ടേസ്റ്റിയായ വെജിറ്റബിൾ പുലാവ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ചോറ് തയ്യാറാക്കി നോക്കണേ. വെജിറ്റബിൾസൊക്കെ കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് തയ്യാറാക്കി കൊടുക്കാൻ പറ്റിയ നല്ലൊരു റെസിപ്പിയാണ് ഇത്. എല്ലാവരും ഉറപ്പായും ട്രൈ ചെയ്തു നോക്കണേ. ലില്ലീസ് നാച്ചുറൽ ടിപ്സ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
