ഇന്ന് നമുക്ക് ഒരു അടിപൊളി സ്നാക്ക് ഉണ്ടാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ സ്നാക്ക് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു സ്നാക്കാണ്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ രുചികരമായ സ്നാക്ക് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി രണ്ട് കപ്പ് മൈദ ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടേബിൾ സ്പൂൺ ഓയിലും ചേർത്ത് കൈകൊണ്ട് നല്ലപോലെ മിക്‌സാക്കി എടുക്കുക.
ശേഷം മാവിലേക്ക് കുറേശ്ശെയായി വെള്ളം ചേർത്ത് നല്ല സോഫ്റ്റായി കുഴച്ചെടുക്കുക. ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പരുവത്തിൽ ഈ മാവിനേയും സോഫ്റ്റായി കുഴച്ചെടുക്കുക. ശേഷം മാവിനെ ചപ്പാത്തിക്ക് എടുക്കുന്ന ബോളുകൾ പോലെ ഓരോ ചെറിയ ബോളുകളായി ഉരുട്ടിയെടുക്കുക. ശേഷം ഓരോ ബോളും മൈദ പൊടിയിൽ കോട്ട് ചെയ്തു കൗണ്ടർ ടോപ്പിലിട്ട് നല്ലപോലെ പരത്തുക. വളരെ കനം കുറച്ചു വേണം ഈ ഓരോ ബോളിനെയും പരത്തി എടുക്കാൻ.
ശേഷം പരത്തിയെടുത്ത മാവിനെ നാല് സൈഡും മുറിച്ച ശേഷം ഒരു സ്ക്വയർ ഷെയ്പ്പിൽ ആക്കി എടുക്കുക. എന്നിട്ട് അതിനെയും നാലായി മുറിച്ചെടുക്കുക. ഇനി ഒരു പീസ് എടുത്ത് അതിനുള്ളിലേക്ക് ഒരു ടേബിൾ ടൊമാറ്റോ കെച്ചപ്പും, കുറച്ചു ചീസും വെച്ച് കൊടുത്ത ശേഷം മറ്റൊരു പീസ് കൊണ്ട് മുകൾഭാഗം കവർ ചെയ്യുക. ശേഷം എല്ലാ സൈഡും നല്ലപോലെ ഒട്ടിക്കുക. ഫില്ലിംഗ് പുറത്തു പോകാത്ത രീതിയിൽ നാല് സൈഡും നല്ലപോലെ ചേർത്ത് ഒട്ടിക്കുക.
ഇനി എല്ലാ മാവിനേയും ഇതുപോലെ പരത്തിയ ശേഷം ഫില്ലിംഗ് വെച്ച ശേഷമിതുപോലെ സെറ്റാക്കി എടുക്കുക. ശേഷം ഒരു ബൗളിലേക്ക് മൂന്ന് മുട്ട പൊട്ടിച്ച് ചേർക്കുക. എന്നിട്ട് അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക. ശേഷം ഓരോ റെഡിയാക്കി വെച്ചിട്ടുള്ള പലഹാരവും മുട്ടയിൽ മുക്കി പൊടിച്ചെടുത്ത കോൺഫ്ലെക്സിൽ കോട്ട് ചെയ്തെടുക്കുക. ഇതുപോലെ എല്ലാ സ്നാക്കും ആക്കിയെടുക്കുക. എന്നിട്ട് ഒരു ചട്ടിയിലേക്ക് മുക്കാൽ ഭാഗത്തോളം എണ്ണ വെച്ച് ചൂടാക്കുക.
ശേഷം നല്ലപോലെ എണ്ണ ചൂടായി വരുമ്പോൾ ഓരോ സ്നാക്കും ഫ്രൈ ചെയ്തെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള സ്നാക്ക് തയ്യാറായിട്ടുണ്ട്. കുട്ടികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു സ്നാക്കായിരിക്കും ഇത്. ചീസ് ഉള്ളിലായി വെച്ചിട്ടുള്ളത് കൊണ്ട് തന്നെ വളരെ ടേസ്റ്റിയാണ് ഈ സ്നാക്ക്. എല്ലാവരും ഉറപ്പായും ഈ സ്നാക്ക് ട്രൈ ചെയ്തു നോക്കണെ .
