ബട്ടറും ചിക്കനും കഴിക്കാൻ ഇഷ്ടപ്പെടാത്തത് ആർക്കാ അല്ലെ. ഇന്ന് നമുക്ക് ബട്ടർ ചിക്കൻ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. വളരെ ടേസ്റ്റിയായ ഒരു റെസിപ്പിയാണ് ഇത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒന്നേകാൽ കിലോയോളം ചിക്കൻ നല്ല പോലെ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ചിക്കനിലേക്ക് ഒന്നര ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, ആവശ്യത്തിന് ഉപ്പും, ഒന്നേകാൽ ടീസ്പൂൺ കാശ്മീരി മുളക്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ കപ്പ് തൈര്, ചേർത്ത് നന്നായി മിക്‌സാക്കി അര മണിക്കൂറോളം റെസ്റ്റ് ചെയ്യാൻ വെക്കുക.
ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് കൊടുക്കുക. ശേഷം രണ്ട് മീഡിയം സവാള ചെറിയ കഷണങ്ങളാക്കി മുറിച്ച ശേഷം ബട്ടറിലേക്ക് ചേർത്ത് ഇളക്കുക. ഇനി പകുതി വാടി വന്ന സവാളയിലേക്ക് മുക്കാൽ ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കുക. ഇനി ഇതല്ലാം നല്ല പോലെ വഴറ്റി എടുത്ത ശേഷം ഒരു തക്കാളി അരിഞ്ഞെത് ചേർത്ത് ഇളക്കുക. ഇനി ഒന്നര ടേബിൾ സ്പൂൺ മല്ലിയില കൂടി ചേർത്ത് തക്കാളി വേവിച്ചെടുക്കുക. ഇനി ആവശ്യത്തിന് ഉപ്പും, മുക്കാൽ ടീസ്പൂൺ കാശ്മീരി മുളക്പൊടി, കാൽ ടീസ്പൂൺ ഗരം മസാല ചേർത്ത് ഇളക്കുക. ഇനി കാൽ കപ്പ് വെള്ളം ചേർത്ത് തക്കാളി വേവിച്ചെടുക്കുക.
ഇനി നേരത്തെ റെസ്റ്റ് ചെയ്യാനായി വെച്ചിട്ടുള്ള ചിക്കൻ ഒന്നര ടേബിൾ സ്പൂൺ ബട്ടറിൽ ടോസ്റ്റാക്കി എടുക്കുക. പകുതി വെന്തു കിട്ടിയ ചിക്കൻ കോരി എടുക്കുക. ശേഷം നേരത്തെ വേവിച്ചു വെച്ച മസാല മിക്സിയിൽ കുറച്ചു വെള്ളവും ചേർത്ത് പേസ്റ്റ് പോലെ അരച്ചെടുക്കുക. ശേഷം നേരത്തെ ചിക്കൻ പൊരിച്ച ബാക്കിയുള്ള ബട്ടറിലേക്ക് ഒരു ചെറിയ കഷ്ണം ഏലക്ക, ഗ്രാമ്പൂ, ബേ ലീഫ്, എന്നിവ ചേർത്ത് മൂപ്പിക്കുക. ശേഷം നേരത്തെ അരച്ച് വെച്ച മസാല ചേർത്ത് കൊടുക്കുക. ശേഷം നേരത്തെ ഫ്രൈ ആക്കി വെച്ച ചിക്കനും ചേർത്ത് ഇളക്കുക.
ഇനി ഉപ്പും കാൽ കപ്പ് വെള്ളവും ചേർത്ത് അടച്ചു വെച്ച് ചിക്കൻ ഇരുപത് മിനിറ്റോളം മീഡിയം ഫ്ളൈമിൽ വേവിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ബട്ടർ ചിക്കൻ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. വളരെ ടേസ്റ്റിയായ ഒരു റെസിപ്പിയാണ് ഇത്. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
<iframe width=”1280″ height=”756″ src=”https://www.youtube.com/embed/4p_reLlD3BI” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>
