ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു ദോശ ഉണ്ടാക്കിയാലോ. വളരെ വ്യത്യസ്തമായാണ് ഈ ദോശ തയ്യാറാക്കുന്നത്. പച്ചരിയും സോയ ചങ്ക്‌സും വെച്ചിട്ടാണ് ഈ ദോശ ഉണ്ടാക്കി ഇരിക്കുന്നത്. അപ്പോൾ നമുക് നല്ല മൊരിഞ്ഞ ദോശ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കപ്പ് പച്ചരി എടുക്കുക. ശേഷം പച്ചരിയെ നല്ല പോലെ കഴുകി കുതിരാനായി രണ്ട് മണിക്കൂറോളം വെള്ളത്തിൽ ഇട്ടു വെക്കുക. ശേഷം മുക്കാൽ ആപ്പ് സോയ ചങ്ക്‌സ് എടുക്കുക. ഇനി നല്ല പോലെ തിളച്ചു വന്ന വെള്ളത്തിലേക്ക് സോയ ഇട്ടു വെക്കുക.
ഇനി കുതിർന്നു കിട്ടിയ അരിയെ ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം നേരത്തെ കുതിർത്തി എടുത്ത സോയ ചങ്ക്‌സ് വെള്ളം നല്ല പോലെ പിഴിഞ്ഞെടുത്ത ശേഷം പച്ചരിക്ക് ഒപ്പം ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചടുക്കുക. ശേഷം അരച്ചെടുത്ത മിക്സിലേക്ക് മുക്കാൽ കപ്പ് ചോറും ചേർത്ത് ഒന്നും കൂടി അരച്ചെടുക്കുക. ശേഷം ഒട്ടും പുളിപ്പില്ലാത്ത നല്ല കട്ട തൈര് മൂന്നു ടേബിൾ സ്പൂണോളം ചേർത്ത് അരച്ചെടുക്കുക. ശേഷം അടിച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് പത്തു മിനിറ്റോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക.
ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് മാവിനെ കലക്കി എടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. എന്നിട്ട് ചൂടായി വന്ന പാനിലേക്ക് ഓരോ തവി വീതം മാവിനെ ഒഴിച്ച് പരത്തുക. വലിയ ദോശ വേണമെങ്കിലും ചെറിയ ദോശ വേണമെങ്കിലും ഉണ്ടാക്കാവുന്നതാണ്. നല്ല മൊരിഞ്ഞ ദോശ ഇങ്ങനെ ബാറ്റെർ തയ്യാറാക്കിയാൽ ദോശ ചുട്ടെടുക്കാവുന്നതാണ്.
അപ്പോൾ വളരെ ടേസ്റ്റിയായ ദോശ റെഡിയായി വന്നിട്ടുണ്ട്. തികച്ചും വ്യത്യസ്തമായ രുചിയിലുള്ള ദോശയാണ് ഇത്. എല്ലാവരും ഇങ്ങനെ ഒന്ന് ദോശ ഉണ്ടാക്കി നോക്കണേ. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. ഇനിയും നല്ല നല്ല റെസിപ്പികൾക്കായി ഈ ചാനൽ ഫോള്ളോ ചെയ്തു വെച്ചോളൂ.
<iframe width=”1280″ height=”720″ src=”https://www.youtube.com/embed/5b6Uk0li-8k” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>
