നോമ്പിന്റെ ക്ഷീണം മാറാൻ ഇതിലും നല്ലൊരു ഡ്രിങ്ക് വേറെയില്ല

ഇപ്പോൾ ഇഫ്താർ ആയതുകൊണ്ട് തന്നെ പല തരത്തിലുള്ള വെറൈറ്റിയായ ജ്യൂസുകൾ നമ്മൾ തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് കോക്കനട്ട് കൊണ്ട് ഒരു അടിപൊളി ജ്യൂസ് തയ്യാറാക്കിയാലോ. ഈ ഡ്രിങ്ക് ശരീരം തണുപ്പിക്കാനും ക്ഷീണത്തിനും ഏറെ ഉത്തമമാണ്. അപ്പോൾ നമുക്ക് ഈ കിടിലൻ ഡ്രിങ്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം, അതിനായി ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് ഒരു കപ്പ് ചിരകിയ തേങ്ങാ ചേർക്കുക. ശേഷം തേങ്ങാക്കൊപ്പം ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞതും, രണ്ട് ഏലക്കായും കൂടി തേങ്ങാക്കൊപ്പം ചേർക്കുക.

ശേഷം അതിനൊപ്പം അര മുറി വെള്ളരിക്ക തൊലി കളഞ്ഞു ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം അതും ഈ തേങ്ങാ മിക്സിനൊപ്പം ചേർത്ത് കൊടുക്കുക. ഇനി കുറച്ചു പൊതിനയിലയും, മധുരത്തിനാവശ്യമായ പഞ്ചസാരയും, മുക്കാൽ കപ്പ് വെള്ളവും ചേർത്ത് നല്ല പോലെ അരച്ചെടുക്കുക. നല്ല സ്മൂത്തായി അരച്ചെടുത്ത മിക്സിനെ നല്ല പോലെ അരിച്ചെടുക്കുക. ശേഷം അരിച്ചെടുക്കുന്ന സമയം ആവശ്യത്തിനുള്ള വെള്ളം കൂടി അരിപ്പയിലൂടെ ചേർത്ത് കൊടുക്കുക.

ശേഷം ജ്യൂസിലേക്കാവശ്യമായ വെള്ളവും ചേർത്ത് മിക്‌സാക്കി കഴിഞ്ഞാൽ കുറച്ചു ഐസ് ക്യൂബ്‌സും ചേർത്ത് ഡ്രിങ്ക് സെർവ് ചെയ്യാവുന്നതാണ്.അപ്പോൾ വളരെ ടേസ്റ്റിയായ കോക്കനട്ട് ഡ്രിങ്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഒന്ന് ഡ്രിങ്ക് തയ്യാറാക്കി നോക്കണേ. ശരീരത്തിന്റെ ക്ഷീണം മാറാനും ദാഹത്തിനും ഏറെ ഉത്തമമാണ് ഈ ഡ്രിങ്ക്. ഉറപ്പായും നിങ്ങൾ ഓരോരുത്തരും ഈ ജ്യൂസ് ട്രൈ ചെയ്തു നോക്കണേ.

Leave a Reply