ഈ ടിപ്സ് ഉപയോഗിച്ച് ഇഡ്ഡലി തയ്യാറാക്കൂ. പിന്നെ ഇഡ്ഡലി സോഫ്റ്റാകുന്നില്ല എന്ന് പറയുകയേ ഇല്ല.

എന്നും നമ്മൾ ഉണ്ടാക്കുന്ന പലഹാരങ്ങളിൽ ഒന്നാണ് ഇഡ്ഡലി. എന്നാൽ പലരുടെയും പരാതിയാണ് ഇഡ്ഡലി സോഫ്റ്റാകുന്നില്ല എന്നത്. അപ്പോൾ ഇന്ന് നമുക്ക് നല്ല സോഫ്റ്റായ ഇഡ്ഡലി എങ്ങനെ പെർഫെക്റ്റായി ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഒന്നര കപ്പ് ഇഡ്ഡലി റൈസ് എടുക്കുക. ശേഷം മറ്റൊരു പാത്രത്തിൽ അര കപ്പ് ഉഴുന്ന് എടുക്കുക. ഇനി മുക്കാൽ ടീസ്പൂൺ ഉലുവയും കൂടി എടുക്കുക. ശേഷം അരി നല്ല പോലെ കഴുകി എടുക്കുക. എന്നിട്ട് ഉഴുന്നും നല്ല പോലെ കഴുകി നാല് മണിക്കൂറോളം വെള്ളത്തിൽ കുതിർത്തുക.

ഇനി കുതിർന്നു കിട്ടിയ അരിയും ഉഴുന്നും ഉലുവയും മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം നല്ല പോലെ തണുത്ത വെള്ളം കൊണ്ട് അരച്ചെടുക്കുക. ശേഷം ഉഴുന്നിനെ ഒരു സ്റ്റീൽ പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം കുതിർത്തിയ അരിയും ഉലുവയും കൂടി മിക്സിയുടെ ജാറിലേക്ക് മാറ്റുക. ഇനി രണ്ട് ഐസ് ക്യൂബ്‌സും കുറച്ചു തണുത്ത വെള്ളവും ചേർത്ത് അരിയും അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത ഉഴുന്ന് മിക്സിന്റെ കൂടെ ഈ മിക്സ് ഒഴിച്ച് കൊടുക്കുക.

ശേഷം ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് കൈ കൊണ്ട് മാവിനെ നല്ല പോലെ ഇളക്കുക. പത്തു മിനിറ്റോളം മാവിനെ കൈ കൊണ്ട് മിക്‌സാക്കിയ ശേഷം അടച്ചു വെച്ച് എട്ട് മണിക്കൂറോളം മാവിനെ പാകമായി കിട്ടാനായി മാറ്റി വെക്കുക. ശേഷം പാകമായി കിട്ടിയ മാവിനെ ഒന്ന് കൂടി പതുക്കെ ഇളക്കുക. ശേഷം ഒരു ഇഡ്ഡലി പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക. ഇനി പാത്രത്തിലേക്ക് കാൽ ഭാഗം വെള്ളം ചേർത്ത് ചൂടാക്കുക. ശേഷം ഓരോ തട്ടിലും എണ്ണ തടവുക. ശേഷം മാവ് കോരി വീഴ്ത്തി ഇഡ്ഡലി ആവിയിൽ വേവിച്ചെടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ നല്ല പഞ്ഞി പോലെ സോഫ്റ്റായ ഇഡ്ഡലി റെഡിയായി വന്നിട്ടുണ്ട്. ഇങ്ങനെ ഉണ്ടാക്കിയാൽ ഏത് ഇഡ്ഡലിയും സോഫ്റ്റാകുന്നതാണ്. പാചകം എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവരും ഇങ്ങനെ ഒന്ന് ഇഡ്ഡലി തയ്യാറാക്കി നോക്കണേ. ഇഷ്ടമായാൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply