നൈസ് പത്തിരി കഴിക്കാൻ എല്ലാവർക്കും ഏറെ ഇഷ്ടമാണ് അല്ലെ. എന്നാൽ പലരുടെയും പ്രശ്നമാണ് പത്തിരി ഉണ്ടാക്കുമ്പോൾ സോഫ്റ്റാകുന്നില്ല എന്നത്. എന്നാൽ അതിനുള്ള ഒരു പരിഹാരമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അപ്പോൾ എങ്ങനെയാണ് നൈസ് പത്തിരി ഇത്രയും സോഫ്റ്റായി ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു സോസ് പാനിലേക്ക് മൂന്നു കപ്പ് വെള്ളം ചേർത്ത് അത് അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് കൊടുക്കുക. ശേഷം തിളച്ചു വന്ന വെള്ളത്തിലേക്ക് രണ്ട് കപ്പ് വറുത്ത അരിപ്പൊടി ചേർത്ത് നല്ല പോലെ മിക്‌സാക്കുക.
ലോ ഫ്ളൈമിലിട്ട് വേണം അരിപ്പൊടി മിക്‌സാക്കാൻ. ശേഷം പതിനഞ്ച് മിനിറ്റോളം മാവ് അടച്ചു വെക്കുക. ശേഷം ചെറു ചൂടോടുകൂടി മാവിനെ കുഴച്ചെടുക്കുക. ഒരു കൗണ്ടർ റ്റോപ്പിലിട്ട് വേണം ഇത് കുഴച്ചെടുക്കാൻ. കൈയിൽ വെള്ളം തടവി വേണം ഇത് കുഴച്ചെടുക്കാൻ. എത്രത്തോളം കുഴക്കുന്നുവോ അത്രത്തോളം മാവ് സോഫ്റ്റായി കിട്ടും. ശേഷം കുറച്ചു വെളിച്ചെണ്ണ കയ്യിൽ പുരട്ടി മാവിനെ നീളത്തിൽ ഉരുട്ടി എടുക്കുക.
ഇനി നീളത്തിൽ ഉരുട്ടി എടുത്ത മാവിൽ എണ്ണ തടവി ചെറിയ ചെറിയ ബോളുകളാക്കി ഉരുട്ടി എടുക്കുക. ഇനി ഉരുട്ടിയെടുത്ത മാവിനെ ആദ്യം പത്തിരി പ്രെസ്സിൽ വെച്ച് ഒന്ന് പരത്തിയെടുക്കുക. ഇനി കൗണ്ടർ ടോപ്പിൽ കുറച്ചു മാവ് വിതറി കൊടുത്ത ശേഷം ചപ്പാത്തി റോളർ വെച്ച് നല്ല പോലെ പരത്തിയെടുത്ത ശേഷം പൊടിയൊക്കെ തട്ടി കളഞ്ഞു ചൂടായി വന്ന പാനിലേക്ക് പത്തിരി ഇട്ടു കൊടുക്കുക.
ഇനി ഒരു സൈഡ് കുമിള വന്നു തുടങ്ങിയാൽ മറിച്ചിട്ട് കൊടുക്കുക. മറിച്ചിട്ട് കുറച്ചു കഴിഞ്ഞാലുടൻ പൊങ്ങി വരുന്നതായി കാണാം. അപ്പോൾ ഇത്രേയുള്ളൂ ഈസിയായി തന്നെ വീട്ടിൽ പത്തിരി തയ്യാറാക്കാവുന്നതാണ്. നേഹ ഫുഡ് സ്റ്റോറീസ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
