കേക്ക് ഉണ്ടാക്കുമ്പോൾ എപ്പോഴും കുറച്ചു കേക്ക് എങ്കിലും ബാക്കി വരുന്നത് സാദാരണമാണ്. എന്നാൽ ഇനി മുതൽ കേക്ക് ബാക്കിയാകുന്നു എങ്കിൽ ചെയ്യാൻ പറ്റിയ ഒരു അടിപൊളി ക്യാൻഡിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. കുട്ടികൾക്കൊക്കെ പൊതുവെ ഇഷ്ടമുള്ള കേക്ക് പോപ്സ് ബാക്കിവന്ന കേക്കിൽ നിന്നും എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഏതെങ്കിലും കേക്ക് എടുക്കുക. ശേഷം അതിനെ കൈ കൊണ്ട് നല്ല പോലെ പൊടിച്ചെടുക്കുക. ഇനി പൊടിച്ചെടുത്ത കേക്കിൽ രണ്ടോ മൂന്നോ ടേബിൾ സ്പൂൺ കണ്ടെൻസ്ഡ് മിൽക്ക് കുറെച്ചെയായി ചേർത്ത് നല്ല പോലെ കുഴച്ചെടുക്കുക.
ഇനി കുഴച്ചെടുത്ത കേക്ക് മിക്സിനെ എത്രത്തോളം വേണ്ട ബോളുകളാണ് വേണ്ടത് അതിനനുസരിച് ഉരുട്ടി എടുക്കുക. ലോലിപോപ്പിന്റെ ആ ഒരു സൈസിൽ മതിയാകും ഇത് തയ്യാറാകുന്നത്. ഇനി ക്രീം ഉണ്ടെങ്കിൽ അതും അതിന്റെ കൂടെ കുറച് കണ്ടെൻസ്ഡ് മിൽക്കും ചേർത്ത് നല്ല പോലെ ബീറ്റാക്കി എടുക്കുക. ഇനി വേറെ കേക്ക് വല്ലതും ഉണ്ട് എങ്കിൽ അതിലേക്ക് ഈ ക്രീം ചേർത്ത് നല്ല പോലെ മിക്‌സാക്കി എടുത്താലും മതിയാകും.
ഇനി എല്ലാം ലോലി പോപ്പിന്റെ ആകൃതിയിൽ ഉരുട്ടി എടുത്ത ശേഷം കോമ്പൗണ്ട് ചോക്കളേറ്റ് കുറച്ചെടുക്കുക. എന്നിട്ട് അതും നല്ല പോലെ മെൽറ്റാക്കി എടുക്കുക. ഇനി പോപ്പ് സ്റ്റിക്ക് ഉണ്ട് എങ്കിൽ അത് മേൽറ്റാക്കി എടുത്ത ചോക്ലേറ്റിൽ ടിപ്പ് ചെയ്ത് എടുക്കുക. ഇനി അപ്പോൾ തന്നെ ഉരുട്ടിയെടുത്ത കേക്ക് ബോൾസിലേക്ക് ഈ സ്റ്റിക്ക് കൂടി അകത്തേക്ക് പ്രെസ്സ് ചെയ്ത് വെച്ച് കൊടുക്കുക. ശേഷം എല്ലാ കേക്ക് ബോളിലേക്കും സ്റ്റിക്ക് ചോക്ലേറ്റിൽ ടിപ്പ് ചെയ്ത് എടുക്കുക. ഇനി ഇങ്ങനെ റെഡിയാക്കിയ കേക്ക് പോപ്‌സിനെ പതിനഞ്ച് മിനിറ്റോളം ഫ്രിഡ്ജിലേക്ക് വെച്ച് കൊടുക്കുക.
ഇനി സെറ്റായി വന്ന കേക്ക് പോപ്സ് പുറത്തേക്ക് എടുക്കുക. എന്നിട്ട് മേൽറ്റാക്കി വെച്ചിട്ടുള്ള ചോക്ലേറ്റിലേക്ക് ഓരോ പോപ്‌സിനെയും മുക്കിയ ശേഷം കുറച് ഷുഗർ ബാൾസ് മുകളിലായി ഇട്ടു കൊടുത്തു ഫ്രിഡ്ജിൽ വെച്ച് സെറ്റാക്കി എടുത്താൽ മതിയാകും. അപ്പോൾ ഇത്രേയുള്ളൂ വളരെ ടേസ്റ്റിയായ കേക്ക് പോപ്സ് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. അവധി കാലങ്ങളിൽ കുട്ടികൾക്ക് തയ്യാറാക്കി കൊടുക്കാൻ പറ്റിയ ഒരു അടിപൊളി ക്യാൻഡി തന്നെയാണ് ഇത്. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്ത് നോക്കണേ. ഫാദ്‌വാസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായാൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
