ടൂത് ബ്രഷ് കൊണ്ട് ഇത്രയും കാര്യങ്ങൾ ചെയ്യാമോ.

നമ്മുടെ നിത്യ ജീവിതത്തിൽ എന്നും പ്രാധാന്യമുള്ള ഒരു വസ്തു തന്നെയാണ് പല്ലു തേയ്ക്കാനായി നാം ഉപയോഗിക്കുന്ന ബ്രഷ്. എന്നാൽ ഈ ബ്രഷ് നിങ്ങൾ വേറെ എന്തെങ്കിലും ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുണ്ടോ. എന്നാൽ പല്ലു തേയ്ക്കാൻ മാത്രമല്ല ബ്രഷ് കൊണ്ട് പല ഉപയോഗങ്ങളും നമുക്ക് ചുറ്റിലുമുണ്ട്. നമ്മളിൽ പലർക്കും ഇതൊരു പുതിയ അറിവായിരിക്കും. അപ്പോൾ നമുക്ക് ഇന്ന് നോക്കാം ഈ ബ്രഷ് കൊണ്ട് എന്തെല്ലാം ഉപയോഗങ്ങളാണ് ഉള്ളത് എന്ന്.

കിച്ചണിൽ വൃത്തിയാക്കാനായി ഈ ബ്രഷ് ഉപയോഗിക്കാവുന്നതാണ്. ആദ്യം ഒരു ബ്രഷ് എടുക്കുക. ബ്രഷിന്റെ ഒരു സൈഡ് മാത്രമേ ആ ഒരു ബ്രഷ് ഉള്ളൂ. അതുകൊണ്ട് തന്നെ ബ്രഷ് ഉപയോഗപ്രദമാക്കാനായി ഒരു ലൈറ്ററും കൂടി ബ്രഷിനൊപ്പം എടുക്കുക. ശേഷം ലൈറ്റർ കത്തിക്കുക. എന്നിട്ട് ബ്രഷിന്റെ ബാക്കിലേക്ക് വെക്കുക. ശേഷം അടിഭാഗം നല്ല പോലെ ചൂടാക്കുക. ബ്രഷിന്റെ ഒരു സൈഡും ഉരുകാൻ പാടില്ല. പക്ഷെ നല്ല ചൂടാകുകയും വേണം. ശേഷം ചൂടായി വന്ന ബ്രഷിനെ പുറകിലേക്ക് വലിച്ചു ഒരു റൗണ്ട് പോലെ ആക്കുക. ഇങ്ങനെ ആക്കുമ്പോൾ അടുങ്ങി ഇരിക്കുന്ന ബ്രഷിന്റെ ആ നൂൽ ഭാഗം കുപ്പിയൊക്കെ കഴുകാനായി എടുക്കുന്ന ബ്രഷായി കിട്ടുന്നതാണ്. ചെറിയ സാധനങ്ങളുടെ ഉള്ളിലെ അഴുക്കിനെ ഈ ബ്രഷ് കൊണ്ട് കളയാകുന്നതാണ്.

അതുപോലെ തന്നെ പാൽ കുപ്പി, പൈപ്പിന്റെ ഇട ഭാഗങ്ങളിൽ കാണുന്ന പായൽ അല്ലെങ്കിൽ അഴുക്ക്, വലിയ ബ്രഷും കയ്യും എത്താത്തിടത്തും വളരെ ഈസിയായി ഈ ടൂത് ബ്രഷ് കൊണ്ട് ചെയ്യാവുന്നതാണ്. കുപ്പികളിൽ ഇട ഭാഗങ്ങളിൽ കാണുന്ന അഴുക്കും കറയുമെല്ലാം ഈ ഒരൊറ്റ ബ്രഷ് കൊണ്ട് തന്നെ മാറ്റാവുന്നതാണ്. അതുപോലെ തന്നെ മിക്സിയുടെ ഉള്ളിലായി കയ്യോ സോപ്പോ എത്താറില്ല. അതും ഈ ബ്രഷിലൂടെ പരിഹരിക്കാവുന്നതാണ്. അപ്പോൾ വളരെ ഉപയോഗ പ്രദമായ ഈ ഒരു കാര്യം എല്ലാവരും ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page