ഇഫ്താർ സ്പെഷ്യലാക്കാൻ ഈ ചിക്കൻ സ്നാക്ക് മതിയാകും.

ഇഫ്താർ ആയതുകൊണ്ട് തന്നെ പല വേറെയ്റ്റി റെസിപ്പീസും നമുക്ക് കഴിക്കാൻ വളരെ ഇഷ്ടമാണ്. എന്നാൽ ഇന്ന് നമുക്ക് ചിക്കൻ കൊണ്ടുള്ള ഒരു സ്നാക്ക് ആയാലോ. വളരെ ടേസ്റ്റിയായതും എന്നാൽ വളരെ പെട്ടെന്ന് ചെയ്തെടുക്കാൻ പറ്റുന്നതും ആയിട്ടുള്ള ഒരു സ്നാക്ക്സ് റെസിപ്പിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അപ്പോൾ നമുക്ക് നോക്കിയാലോ ഈ സ്നാക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്.

അതിനായി അര കിലോ ബോൺലെസ്സ് ചിക്കൻ നല്ലപോലെ കഴുകിയശേഷം ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം ഒരു സ്‌ട്രെയ്നറിൽ ഇട്ടു വെക്കുക. അതിനുശേഷം മൂന്ന് ഉരുളക്കിഴങ്ങ് തൊലിയോട് കൂടി പുഴുങ്ങി എടുക്കുക. എന്നിട്ട് ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു ഉടച്ചെടുക്കുക. ഇനി ഒരു കടായി അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് ഒന്നര ടേബിൾ സ്കൂൾ ഓയിൽ ചേർത്ത് കൊടുക്കുക.

ശേഷം ചൂടായി വന്ന ഓയിലിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞതും, ഒരു കഷണം ഇഞ്ചി പൊടിയായി അരിഞ്ഞതും, ഒരു ചെറിയ കഷ്ണം ക്യാപ്സിക്കം ചെറുതായി അരിഞ്ഞതും, രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക. ഇനി നല്ല പോലെ വാടി വന്ന സവാളയിലേക്ക് കാൽ ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് മൂപ്പിക്കുക. ശേഷം മൂത്ത് വന്ന മഞ്ഞപ്പൊടിയിലേക്ക് മുക്കാൽ ടേബിൾസ്പൂൺ മല്ലിപ്പൊടിയും ചേർത്ത് നല്ലപോലെ മൂപ്പിക്കുക. ഇനി നേരത്തെ വൃത്തിയാക്കി വെള്ളം കളഞ്ഞു വച്ചിരിക്കുന്ന ചിക്കൻ ഒട്ടും വെള്ളം ചേർക്കാതെ ഒരു മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കുക.

ശേഷം നേരത്തെ വഴറ്റിയെടുത്ത സവാളയും മസാലപ്പൊടികളും കൂടി ചിക്കൻ അരച്ചെടുത്ത അതെ മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത മസാലയുടെ മിക്സ് ചിക്കനിൽ ചേർത്ത് ഇളക്കുക. ശേഷം ഈ മിക്സി ലേക്ക് അര ടീസ്പൂൺ ഗരം മസാലയും, അര ടീസ്പൂൺ ക്രഷ് ആക്കി എടുത്ത ഉണക്കമുളക് കൂടി ചേർത്തു കൊടുക്കുക. ശേഷം മൂന്ന് ടേബിൾസ്പൂൺ അരിപ്പൊടിയും കൂടി ചേർത്ത് കൊടുക്കുക.

ശേഷം ഉടച്ചെടുത്ത ഉരുളക്കിഴങ്ങ് മിക്സ് കൂടി ചിക്കൻ മിക്സിലേക്ക് ചേർത്തുകൊടുക്കുക. ഇനി കുറച്ചു മല്ലിയില അരിഞ്ഞതും, ആവശ്യത്തിനു ഉപ്പും, കുറച്ചു കറിവേപ്പില അരിഞ്ഞതും, ചേർത്ത് നന്നായി മിക്‌സാക്കുക. കൈകൊണ്ട് കുഴച്ചു എടുക്കുന്നതാണ് നല്ലത്.
നല്ലപോലെ കുഴച്ചെടുത്ത മസാലയെ ഏത് ഷെയ്പ്പിലാണ് വേണ്ടത് ആ ഷെയ്പ്പിൽ ആക്കി എടുക്കുക. ഇവിടെ നീളത്തിൽ ഉരുട്ടി എടുക്കുകയാണ് ചെയ്യുന്നത്. ശേഷം എല്ലാം ഷെയ്‌പ്പാക്കി എടുത്തു കഴിഞ്ഞാൽ ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് മുക്കാൽ ഭാഗത്തോളം എണ്ണ വച്ചു ചൂടാക്കുക. ശേഷം മീഡിയം ഫ്ളൈമിൽ ചൂടായി വന്ന എണ്ണയിലേക്ക് ഷെയ്‌പ്പാക്കി വെച്ചിട്ടുള്ള സ്നാക്ക് ചേർത്ത് കൊടുക്കുക.

ശേഷം മീഡിയം ഫ്ലൈമിൽ വെച്ച് സ്നാക്ക് നല്ലപോലെ വറുത്തെടുക്കുക.
ഒരു സൈഡ് മൂത്ത് വന്നാൽ തിരിച്ചിട്ട് കൊടുക്കുക. എന്നിട്ട് രണ്ടു സൈഡ് മൂപ്പിച്ച് കോരിയെടുക്കാം. അപ്പോൾ വളരെ ടേസ്റ്റിയായ സ്ലാക്ക് തയ്യാറായിട്ടുണ്ട്. ഇഫ്താറിനൊക്കെ തയ്യാറാക്കാൻ പറ്റിയ അടിപൊളി സ്നാക്കാണ് ഇത്. ചായക്കൊപ്പം കഴിക്കാൻ ഇത് വളരെ ടേസ്റ്റാണ്. കുട്ടികൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു സ്നാക്ക് ആണ് ഇത്. എല്ലാവരും ഉറപ്പായും ഈ സ്നാക്ക് ട്രൈ ചെയ്തു നോക്കണേ. ഉരുളക്കിഴങ്ങും ചിക്കനുമൊക്കെ ചേർത്തിട്ടുള്ളത് കൊണ്ട് തന്നെ ഒരു പ്രത്യേക രുചിയാണ് ഈ സ്‌നാക്കിന്. ഈ ഇഫ്താറിന് തീർച്ചയായും ഈ സ്നാക്ക് തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page