ഈ വെള്ളരിക്ക പച്ചടിയുടെ രുചി ഒന്ന് അറിയേണ്ടത് തന്നെ .

സദ്യ എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന ഒരു റെസിപ്പിയാണ് വെള്ളരിക്ക പച്ചടി. എന്നാൽ ഈ പച്ചടി വളരെ സ്വാദിഷ്ടമായ രീതിയിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഒരു വെള്ളരിക്കയുടെ പകുതി ഭാഗം ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം രണ്ട് പച്ചമുളകും വെള്ളരിക്ക അരിഞ്ഞെടുത്തതിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് രണ്ടും കൂടി ഒരു ചട്ടിയിലേക്ക് മാറ്റി അടുപ്പിലേക്ക് വെക്കുക. ഇനി ആവശ്യമായ ഉപ്പും കാൽ കപ്പ് വെള്ളവും ചേർത്ത് വേണം അടുപ്പിലേക്ക് വെക്കാൻ.

ശേഷം ഒരു അര കപ്പ് തേങ്ങാ ചിരകി എടുക്കുക. എന്നിട്ട് ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ഇനി ഒരു പച്ചമുളകും, കാൽ ടീസ്പൂൺ ജീരകവും, മൂന്നു ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് തേങ്ങയെ നന്നായി അരച്ചെടുക്കുക. ശേഷം വെള്ളമൊക്കെ വറ്റി വെന്തു വന്ന വെള്ളരിക്കയിലേക്ക് നേരത്തെ അരച്ച് വെച്ച തേങ്ങയുടെ മിക്സ് ചേർത്ത് ഇളക്കുക. ശേഷം കുറച്ചു വെള്ളം കൂടി മിക്സിയുടെ ജാറു കഴുകി വീഴ്ത്തുക. ഇനി ഒരു ടീസ്പൂൺ കടുക് ചതച്ചെടുത്ത ശേഷം അതും ഈ വെള്ളരിക്കയിലേക്ക് ചേർത്ത് ഇളക്കുക.

ശേഷം നല്ല പോലെ തിളപ്പിച്ചെടുക്കുക. ശേഷം നല്ല പോലെ തിളച്ചു വെള്ളമൊക്കെ വറ്റി വന്നാൽ ഫ്ളൈയിം ഓഫ് ചെയ്യുക. എന്നിട്ട് ഒരു കപ്പ് തൈര് കട്ടയൊന്നുമില്ലാതെ ഉടച്ചെടുക്കുക. ശേഷം ഒന്ന് ചൂടാറി വന്ന പച്ചടിയിലേക്ക് തൈര് ചേർത്ത് ഇളക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്‌സാക്കി എടുക്കുക. ശേഷം വെളിച്ചെണ്ണയിൽ കടുകും, ചെറിയ ഉള്ളിയും വറ്റൽമുളകും എണ്ണയിൽ താളിച്ചു പച്ചടിയിലേക്ക് ചേർത്ത് ഇളക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ വെള്ളരിക്ക പച്ചടി റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് പച്ചടി തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിയായ ഒരു റെസിപ്പിയാണ് ഇത്. ചോറിനൊപ്പം വേറെ കറികളൊന്നും ഇല്ലെങ്കിലും ഇത് മാത്രം മതി ആവോളം ചോറുണ്ണാൻ. ഹോട്ട് ഫുഡ് ബൈ സജു എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

<iframe width=”1280″ height=”720″ src=”https://www.youtube.com/embed/cPmDdGEEyMY” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>

Leave a Reply

You cannot copy content of this page