നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള പലഹാരങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടവയാണ് ഇടിയപ്പവും പാലപ്പവും. എന്നാൽ ഈ പലഹാരത്തിനൊപ്പം കറിയായി ബീഫ് മപ്പാസ് കൂടി ഉണ്ടെങ്കിലോ രുചി ഇരട്ടിയാകുമല്ലേ. എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി ബീഫ് മപ്പാസ് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ആദ്യം കാൽ കിലോ ബീഫ് നല്ല പോലെ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ബീഫിനെ ഒരു കുക്കറിലേക്ക് മാറ്റുക. ഇനി ബീഫിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ കുരുമുളക്പൊടി, കാൽ ടീസ്പൂൺ ഗരം മസാല, ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ ഇഞ്ചി ചതച്ചതും, അര ടീസ്പൂൺ വെളുത്തുള്ളി ചതച്ചതും, ആറ് പീസ് ചെറിയ ഉള്ളി, നാല് പച്ചമുളക് കീറിയത്, ഒരു ഉരുളകിഴങ്ങ് തൊലി കളഞ്ഞു ചെറുതായി അരിഞ്ഞതും, അര ടീസ്പൂൺ ലെമൺ ജ്യൂസും, അര ടീസ്പൂൺ ഉപ്പും, കാൽ ഗ്ലാസ് വെള്ളവും ചേർത്ത് ഇളക്കി മിക്‌സാക്കുക.
ശേഷം അടച്ചു വെച്ച് ബീഫ് വേവിക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇനി എണ്ണയിലേക്ക് ഒരു സവാള കൊത്തിയരിഞ്ഞതും, ഒരു ടീസ്പൂൺ വെളുത്തുള്ളി ചതച്ചതും, അര ടീസ്പൂൺ ഇഞ്ചി ചതച്ചതും, കുറച്ചു കറിവേപ്പിലയും, ചേർത്ത് ഒരു ബ്രൗൺ കളർ ആകുന്നത് വരെ സവാള വഴറ്റുക. ശേഷം ഉള്ളിയിലേക്ക് രണ്ട് നുള്ളു മഞ്ഞൾപ്പൊടി, ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ കുരുമുളക് ക്രഷ് ആക്കിയത്, മുക്കാൽ ടീസ്പൂൺ ഗരം മസാലയും ചേർത്ത് മസാലയുടെ പച്ചകുത്തു മാറുന്നത് വരെ ലോ ഫ്ളൈമിൽ മസാലകളെല്ലാം വഴറ്റുക.
ശേഷം ഇതിലേക്ക് രണ്ട് തക്കാളി അരിഞ്ഞത് ചേർത്ത് വഴറ്റിയ ശേഷം നേരത്തെ വേവിച്ചെടുത്ത ബീഫ് ചേർത്ത് ഇളക്കുക. ശേഷം നല്ല പോലെ ബീഫുമായി മിക്‌സാക്കിയ ശേഷം ഒരു കപ്പ് തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് ഇളക്കുക. എന്നിട്ട് ആവശ്യത്തിന് ഉപ്പും, കുറച്ചു കറിവേപ്പിലയും ചേർത്ത് ഇളക്കി ബീഫ് വേവിക്കുക. അഞ്ചു മിനിറ്റോളം ലോ ഫ്ളൈമിൽ ബീഫ് വേവിക്കുക. ശേഷം ബീഫ് മസാല നല്ല പോലെ കുറുകി വരുമ്പോൾ അര ടീസ്പൂൺ പെരിഞ്ജീരകം പൊടിച്ചതും ചേർത്ത് ഇളക്കി മിക്‌സാക്കുക. ശേഷം അര കപ്പ് ഒന്നാം പാലും ചേർത്ത് ഒന്ന് ചൂടായി വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ ബീഫ് മപ്പാസ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ മപ്പാസ് ട്രൈ ചെയ്തു നോക്കണേ.
