പാവയ്ക്കാ കഴിക്കാൻ ഇഷ്ടമുള്ളവരാണോ നിങ്ങൾ. പല വിധത്തിൽ കറി വെക്കാറുള്ള ഒരു പച്ചക്കറിയാണ് പാവയ്ക്ക. ഇതിന്റെ രുചി കയ്പ്പായത് കൊണ്ട് തന്നെ നമ്മളിൽ പലർക്കും ഈ പാവയ്ക്കാ അത്രക്ക് ടേസ്റ്റാണ് എന്ന് തോന്നാറില്ല. എന്നാൽ ഇങ്ങനെ കറി വെച്ചാൽ പാവക്കയുടെ കയ്പ്പ് രസം നമുക്ക് വലുതായി അറിയാൻ കഴിയില്ല. അപ്പോൾ നമുക്ക് പാവയ്ക്കാ കൊണ്ട് ഒരു അടിപൊളി കറി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. അതിനായി ഒരു വലിയ പാവയ്ക്കാ അതിനുള്ളിലെ കുരു കളഞ്ഞ ശേഷം വട്ടത്തിൽ കനം കുറച്ചു മുറിച്ചെടുക്കുക.
ശേഷം അരിഞ്ഞെടുത്ത പാവക്കയിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് മിക്‌സാക്കി എണ്ണയിൽ ഫ്രൈ ആക്കി എടുക്കുക. ബ്രൗൺ കളർ ആയ പാവക്കയെ എണ്ണയിൽ നിന്നും കോരി മാറ്റുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. ഇനി ചൂടായി വന്ന ഓയിലിലേക്ക് ഒരു ടീസ്പൂൺ ചെറിയ ജീരകവും, ഒരു സവാള പൊടിയായി അരിഞ്ഞതും, ചേർത്ത് വഴറ്റുക. ശേഷം ഒരു ചെറിയ പീസ് ഇഞ്ചിയും അഞ്ചു അല്ലി വെളുത്തുള്ളിയും കൂടി ചതച്ചെടുക്കുക. ശേഷം ചതച്ചെടുത്ത മിക്സിലേക്ക് ഒരു ടീസ്പൂൺ മുളക്പൊടിയും, അര ടീസ്പൂൺ ചെറിയ ജീരകവും, കാൽ റ്റീസ്പൂണിലും താഴെ ഉലുവയും, ഒരു ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് ഈ മിക്സ് അരച്ചെടുക്കുക.
ഇനി വാടി വന്ന സവാളയിലേക്ക് കുറച്ചു കറിവേപ്പിലയും, ഒരു തക്കാളി ചെറുതായി അരിഞ്ഞതും, ചേർത്ത് വഴറ്റുക. ശേഷം നല്ല പോലെ വഴറ്റി എടുത്ത മസാലയിലേക്ക് അടിച്ചെടുത്ത മിക്സ് ചേർത്ത് ഇളക്കുക. ഇനി പാകത്തിന് വെള്ളവും കൂടി കറിയിലേക്ക് ചേർത്ത് ഇളക്കുക. ശേഷം ഈ മസാലയുടെ വെള്ളം വറ്റി മസാല എണ്ണ തെളിഞ്ഞു വരുന്നത് വരെ വഴറ്റുക. ഇനി ആവശ്യത്തിന് വെള്ളവും കാൽ ടീസ്പൂൺ പഞ്ചസാരയും, നേരത്തെ ഫ്രൈ ആക്കി വെച്ച പാവക്കയും ചേർത്ത് ഇളക്കുക.
ശേഷം പാവക്കയും ചേർത്ത് കറി മൂന്നു മിനിറ്റോളം വേവിച്ചു വറ്റിച്ചെടുക്കുക. ലോ ഫ്ളൈമിലിട്ടു വേണം കറി വേവിച്ചെടുക്കാൻ. ഇനി വേവിച്ചു വറ്റിച്ചെടുത്ത കറിയിലേക്ക് ഒരു ടേബിൾ സ്പൂൺ വിനാഗിരിയും ചേർത്ത് ഇളക്കി ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ പാവയ്ക്കാ കറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പാവയ്ക്കാ കറി വെച്ച് നോക്കണേ. ഇങ്ങനെ കറി വെക്കുമ്പോൾ പാവക്കയുടെ കയ്പ്പ് രസം കൂടുതലായി അറിയാനേ പറ്റില്ല.
