നിങ്ങൾ ബട്ടൂര കഴിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായ ഒരു പലഹാരമാണ് ബട്ടൂര. ഇന്ന് നമുക്ക് ബട്ടൂര എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ബൗളിലേക്ക് മൂന്ന് കപ്പ് മൈദ ചേർക്കുക. ശേഷം മൈദയിലേക്ക് അര ടീസ്പൂൺ സോഡാപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. ശേഷം മൈദയിലേക്ക് അര കപ്പ് റവ കൂടി ചേർത്ത് ഇളക്കുക. ഇനി കാൽ കപ്പ് ഓയിലും, അര കപ്പ് പുളിപ്പില്ലാത്ത കട്ട തൈരും ചേർത്ത് മൈദ നന്നായി ഇളക്കുക. ശേഷം കുറെച്ചെയായി വെള്ളവും ചേർത്ത് മൈദയെ നല്ല സോഫ്റ്റായി കുഴച്ചെടുക്കുക.
ശേഷം സ്മൂത്തായി കുഴച്ചെടുത്ത മാവിനെ മൂന്ന് മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. മൂന്ന് മണിക്കൂറായപ്പോൾ മാവ് പൊങ്ങി വന്നിട്ടുണ്ട്. ശേഷം കയ്യിൽ കുറച്ചു എണ്ണയോ നെയ്യോ തടകിയ ശേഷം നല്ല പോലെ ഒന്നും കൂടി മാവിനെ കുഴച്ചെടുക്കുക. ശേഷം കുഴച്ചെടുത്ത മാവിനെ ചപ്പാത്തിക്ക് മാവ് എടുക്കുന്ന അളവിൽ ഓരോ ബോളായി ഉരുട്ടി എടുക്കുക. ശേഷം ഉരുട്ടി എടുത്ത ഓരോ ബോളും പരത്താനായി തുടങ്ങാം. അതിനായി ഒരു ബോൾ മാവ് പുറത്തെടുത്ത ശേഷം ബാക്കിയുള്ളവ കവർ ചെയ്തു വെക്കുക.
ഇനി കൗണ്ടർ ടോപ്പിൽ കുറച്ചു എണ്ണ തടവുക. ശേഷം ഈ ബോളിനെ എണ്ണ തടകി കൊടുത്തു ഓരോന്നായി പരത്തുക. ഒട്ടും തന്നെ പൊടി വിതറാതെ വേണം പരത്തി എടുക്കുവാൻ. ശേഷം പരത്തിയെടുത്ത ബോളിനെ ഒരു ചട്ടിയിൽ മുക്കാൽ ഭാഗത്തിന് എണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ഓയിലിലേക്ക് പരത്തിയെടുത്ത ഓരോ ബട്ടൂരയും ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ബട്ടൂര തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ബട്ടൂരട്രൈ ചെയ്തു നോക്കണേ. കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമുള്ള ഒരു ബ്രേക്ഫാസ്റ്റായിരിക്കും ഇത്. ഏത് കറിയും ഈ പലഹാരത്തിന് ഒപ്പം കഴിക്കാൻ ഏറെ ടേസ്റ്റാണ്.
