രാവിലെ ബ്രേക്ഫാസ്റ്റായും വൈകുന്നേരങ്ങളിൽ സ്നാക്കായും ഈ പലഹാരം സൂപ്പറാണ്.

ഇന്ന് നമുക്ക് വൈകുന്നേരങ്ങളിൽ ചായക്കൊപ്പം കഴിക്കാനും രാവിലത്തെ ബ്രേക്ഫാസ്റ്റായി തയ്യാറാക്കാനും പറ്റിയ ഒരു അടിപൊളി പലഹാരം പരിചയപ്പെട്ടാലോ. വളരെ ടേസ്റ്റിയായ ഈ പലഹാരം നല്ല പഞ്ഞിപോലെ സോഫ്റ്റായ ഒരു പലഹാരമാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അര കപ്പ് ചാക്കരി എടുക്കുക. ശേഷം അര കപ്പ് പച്ചരി കൂടി ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ ഉഴുന്നും കൂടി ഒരു പാത്രത്തിലേക്ക് എടുക്കുക.

ശേഷം ഇവയെല്ലാം നല്ലപോലെ കഴുകിയ ശേഷം വെള്ളത്തിലിട്ട് കുതിരാനായി വെക്കുക. ഇനി 5 മണിക്കൂറോളം കുതിർത്തി എടുത്ത മിക്സിനെ ഒന്നും കൂടി കഴുകിയ ശേഷം മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ശേഷം ഒരു ബൗളിലേക്ക് അര ടീസ്പൂൺ ഈസ്റ്റും, അര ടീസ്പൂൺ പഞ്ചസാരയും, കാൽ കപ്പ് ചൂടുവെള്ളവും ചേർത്ത് കലക്കുക. എന്നിട്ട് കുതിർന്നു കിട്ടിയ ഉഴുന്ന് കാൽ കപ്പ് വെള്ളവും ചേർത്ത് അരച്ചെടുക്കുക. പച്ചരിയും ചാക്കരിയും ഇതുപോലെ തന്നെ അരച്ചെടുക്കുക.

എന്നിട്ട് എല്ലാം നല്ല പോലെ മിക്‌സാക്കി എടുക്കുക. എന്നിട്ട് കലക്കി വെച്ചിട്ടുള്ള ഈസ്റ്റും കൂടി ഈ മിക്സിലേക്ക് ചേർത്ത് നല്ലപോലെ കലക്കിയെടുക്കുക. എന്നിട്ട് രണ്ട് ടീസ്പൂൺ പഞ്ചസാരയും, ഒരു നുള്ളു ഉപ്പും ചേർത്ത് നല്ലപോലെ കലക്കിയെടുക്കുക. ദോശമാവിനേക്കാൾ കുറച്ചും കൂടി ലൂസുള്ള മാവാണ് ഈ പലഹാരം തയ്യാറാക്കാനായി വേണ്ടത്. ശേഷം ആറ് മണിക്കൂറോളം മാവിനെ അടച്ചു റെസ്റ്റ് ചെയ്യാനായി വെക്കുക.

ആറ് മണിക്കൂറായപ്പോൾ മാവ് നല്ലപോലെ പാകമായി വന്നിട്ടുണ്ട്. ശേഷം മാവിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് ഇളക്കുക. എന്നിട്ട് ചെറിയ സ്റ്റീലിന്റെ ബൗളിലേക്ക് കുറച്ചു എണ്ണ തടവുക. ശേഷം മാവിനെ ബൗളിലേക്ക് ഒഴിക്കുക. ഇനി ആവിയിൽ വേവിച്ചെടുക്കുക. എല്ലാ മാവും ഇതുപോലെ ആവിയിൽ വേവിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ അപ്പം തയ്യാറായിട്ടുണ്ട്. രാവിലെ ബ്രേക്ഫാസ്റ്റായും വൈകുന്നേരങ്ങളിൽ സ്നാക്കായും ഈ പലഹാരം സൂപ്പറാണ്. ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ.

Leave a Reply

You cannot copy content of this page