പച്ചക്കറിയിൽ നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക കൊണ്ട് പല രുചികരമായ വിഭവങ്ങളും നാം തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് വെണ്ടയ്ക്ക കൊണ്ട് ഒരു പുതിയ ഐറ്റം തയ്യാറാക്കിയാലോ. അപ്പോൾ വെണ്ടയ്ക്ക കൊണ്ടുള്ള ഈ കിടിലൻ വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ശേഷം എണ്ണയിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
കടുക് പൊട്ടി വരുമ്പോൾ 10 അല്ലി വെളുത്തുള്ളി വട്ടത്തിൽ അരിഞ്ഞത് ചേർത്ത് ഒന്ന് മൂപ്പിക്കുക. ശേഷം മൂത്തുവന്ന ഉള്ളിയിലേക്ക് 300 ഗ്രാം വെണ്ടയ്ക്ക വട്ടത്തിൽ അരിഞ്ഞത് ചേർത്ത് വഴറ്റുക. വാടിവന്ന വെണ്ടക്കയിലേക്ക് ഒരു സവാള സ്ലൈസാക്കിയത് ചേർത്ത് വഴറ്റിയെടുക്കുക. എന്നിട്ട് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ഇതിനൊപ്പം ചേർത്ത് നല്ലപോലെ വഴറ്റുക. ശേഷം എല്ലാം ഒന്ന് വാടി വന്നാൽ മസാലകൾ ചേർത്തിളക്കുക.
ആദ്യം തന്നെ ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചതും, അര ടീസ്പൂൺ ഗരം മസാല പൊടിയും, ആവശ്യത്തിനുള്ള ഉപ്പും, ചേർത്ത് നല്ലപോലെ ഇളക്കിയെടുക്കുക. എന്നിട്ട് മസാലകളെല്ലാം നല്ലപോലെ മൂത്തുവരുമ്പോൾ അര കപ്പ് തേങ്ങാ ചിരകിയത് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.
എന്നിട്ട് രണ്ട് പച്ചമുളക് നീളത്തിൽ കീറിയതും, കുറച്ചു കറിവേപ്പിലയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ വെണ്ടയ്ക്ക മസാല തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിലൊരു വെണ്ടയ്ക്ക മസാല തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കാവുന്നതാണ്.
