ഈ ഒരു ചട്ട്ണിയാണ് ദോശക്ക് ഒപ്പമെങ്കിൽ കഴിച്ചു നിർത്താനേ തോന്നില്ല.

തട്ടുകടയിൽ പോയി ദോശയും ചട്ട്ണിയും കഴിക്കാൻ കൊതിയുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ ഇന്ന് നമുക്ക് തട്ടുകടയിലെ അതെ രുചിയിൽ ചട്ട്ണി വീട്ടിൽ ഉണ്ടാക്കിയാലോ. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ ചട്ട്ണി ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി അരക്കപ്പ് തേങ്ങാ ചിരകി എടുക്കുക. ശേഷം തേങ്ങയെ മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം രണ്ട് ചെറിയ ഉള്ളിയും, ഒരു പീസ് ഇഞ്ചിയും, ഒരു ടീസ്പൂൺ മുളക്പൊടിയും, ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ല പേസ്റ്റായി അരച്ചെടുക്കുക.

ഇനി ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചട്ടിയിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക. ഇനി എണ്ണയിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം പൊട്ടി വന്ന കടുകിലേക്ക് അഞ്ചു പീസ് ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് ഇളക്കുക. ഒരു ബ്രൗൺ കളർ ആകുന്നത് വരെ ഉള്ളി വറുക്കുക. ശേഷം രണ്ട് വറ്റൽമുളകും, കുറച്ചു കറിവേപ്പിലയും ചേർത്ത് ഇളക്കുക. ശേഷം ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് ഒന്ന് തണുത്തു വരുമ്പോൾ അരച്ച് വെച്ചിട്ടുള്ള തേങ്ങാ മിക്സ് ചേർത്ത് ഇളക്കുക.

ഇനി ആവശ്യത്തിനുള്ള വെള്ളവും പാകമായ ഉപ്പും ചേർത്ത് ഫ്ളയിം ഓണാക്കുക. മീഡിയം ഫ്ളൈമിലിട്ടു വേണം ചമ്മന്തി ഇളക്കാൻ. ശേഷം തിളക്കാറായി വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ തട്ടുകട സ്റ്റൈലിലുള്ള ചമ്മന്തി തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ചമ്മന്തി തയ്യാറാക്കി നോക്കണേ. നല്ല ചൂട് ദോശക്കൊപ്പം ഈ ചമ്മന്തി കൂടി ഉണ്ടെങ്കിൽ വളരെ ടേസ്റ്റിയാണ് ഇത്. എല്ലാവരും ഉറപ്പായും ഈ ചമ്മന്തി ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page