ഇതൊരു ഒന്നൊന്നര ടേസ്റ്റിലുള്ള ബീഫ് കുറുമ. ഇനി ഈ കുറുമയുടെ ടേസ്റ്റ് ഒന്ന് അറിഞ്ഞുനോക്കൂ

എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു കറിയാണ് ബീഫ് കറി. എന്നാൽ ഈ ബീഫ് മസാല ചേർക്കാതെ വൈറ്റ് ബീഫ് കുറുമ നിങ്ങൾ കഴിച്ചിട്ടുണ്ടോ. നല്ല ടേസ്റ്റിയായ ഒരു കറിയാണ് ഇത്. അപ്പോൾ നമുക്ക് ഈ കുറുമ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു എഴുന്നൂറ്റി അൻപത് ഗ്രാം ബീഫ് എടുക്കുക. ശേഷം കുറച്ചു കറിവേപ്പിലയും, കുറച്ചു ഇഞ്ചി വെളുത്തുള്ളി ചെറിയഉള്ളി ചതച്ചത്, ഒരു മീഡിയം സൈസിലുള്ള ഒരു തക്കാളി, രണ്ട് പച്ചമുളക്, മുറിച്ചു വെച്ചിട്ടുള്ള മൂന്നു സവാള ഇത്രയുമാണ് ചേരുവകൾ.

ആദ്യം ബീഫിനെ ഒരു കുക്കറിലേക്ക് മാറ്റുക. ഇനി ആവശ്യത്തിന് ഉപ്പും, ഒരു നുള്ള് മഞ്ഞൾപ്പൊടി, ഒന്നര ടേബിൾ സ്പൂൺ കുരുമുളക്പൊടി, കുറച്ചു കറിവേപ്പില, ഇനി ചതച്ചെടുത്ത ഇഞ്ചി വെളുത്തുള്ളി, ചുവന്നുള്ളി എന്നിവ ചേർത്ത് മിക്‌സാക്കുക. ഇനി അടച്ചു വെച്ച് ബീഫിനെ വേവിച്ചെടുക്കുക. ഇനി ഒരു പാൻ അടുപ്പിലേക്ക് വെച്ച് ചൂടാക്കുക. ഇനി ചൂടായി വന്ന പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയും, സവാളയും ചേർത്ത് വഴറ്റുക.

ഇനി വഴറ്റി എടുത്ത മിക്സിലേക്ക് ഇഞ്ചി വെളുത്തുള്ളി മിക്‌സും ചേർത്ത് വഴറ്റുക. ഇനി താക്കളി കൂടി ചേർത്ത് വേവിക്കുക. ഇനി എല്ലാം വഴറ്റിയടുത്ത ശേഷം ആവശ്യമായ ഉപ്പും ചേർത്ത് ഇളക്കുക. ഇനി ഒരു ടേബിൾ സ്പൂൺ വലിയ ജീരകവും, അര ടീസ്പൂൺ ഗരം മസാല പൊടിച്ചത്, മുക്കാൽ ടേബിൾ സ്പൂൺ പപ്പർ പൌഡർ, രണ്ട് ടേബിൾ സ്പൂൺ മല്ലിപ്പൊടി, ചേർത്ത് നന്നായി ഇളക്കുക. ശേഷം ഫ്ളൈയിം ഓഫ് ചെയ്തു തണുക്കാനായി വക്കുക. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക.

എന്നിട്ട് കുറച്ചു വേവിച്ചെടുത്ത ഉരുളക്കിഴങ്ങും, മസാലയും ചേർത്ത് അരച്ചെടുക്കുക. ഇനി ഒരു പാൻ അടുപ്പിലേക്ക് വെച്ച് ചൂടാക്കുക. ഇനി കുറച്ചു വെളിച്ചെണ്ണയും, അര ടീസ്പൂൺ ഉലുവയും, കുറച്ചു ചുവന്നുള്ളിയും, പച്ചമുളകും, നേരത്തെ അരച്ച് വെച്ച അരപ്പും ചേർത്ത് ഇളക്കുക. ശേഷം നേരത്തെ വേവിച്ചു വെച്ച ബീഫ് ചേർത്ത് ഇളക്കുക. ശേഷം ബീഫും മസാലയും വെന്തു മിക്‌സായ ശേഷം ഒരു കപ്പ് തേങ്ങാപ്പാൽ ചേർത്ത് ഇളക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ വൈറ്റ് ബീഫ് കുറുമാ റെഡിയായി വന്നിട്ടുണ്ട്. ആനംസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page