നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള അച്ചാറുകളിൽ ഒന്നാണ് നാരങ്ങ അച്ചാർ. എന്നാൽ ഒട്ടും തന്നെ കയ്പ്പില്ലാത്ത നാരങ്ങാ അച്ചാർ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി അരകിലോ നാരങ്ങ നല്ലപോലെ കഴുകിയശേഷം ഒരു പാത്രത്തിലേക്ക് അര ഭാഗത്തോളം വെള്ളം വച്ച് തിളപ്പിക്കുക. ശേഷം തിളച്ചുവന്ന വെള്ളത്തിലേക്ക് ഒരു ടേബിൾ സ്പൂൺ ഉപ്പും, അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് കൊടുക്കുക.
ശേഷം നല്ല പോലെ തിളച്ചുവന്ന വെള്ളത്തിലേക്ക് നാരങ്ങാ ചേർത്തു കൊടുക്കുക. നാരങ്ങയുടെ തൊലി സോഫ്റ്റ് ആകുന്നതുവരെ തിളപ്പിക്കുക. നാല് മിനിട്ടായപ്പോൾ നാരങ്ങാ നല്ലപോലെ വെന്ത് വന്നിട്ടുണ്ട്. ശേഷം നാരങ്ങയെ വെള്ളത്തിൽ നിന്ന് മാറ്റിയ ശേഷം ചൂടാറാനായി വെക്കുക. ശേഷം ചൂടാറി വന്ന നാരങ്ങയെ നാല് പീസുകളായി മുറിച്ചെടുക്കുക. ശേഷം നാരങ്ങയിലേക്ക് രണ്ട് ടേബിൾസ്പൂൺ ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി രണ്ട് ദിവസത്തോളം അടച്ച് മാറ്റിവെക്കുക.
രണ്ടു ദിവസമായപ്പോൾ നാരങ്ങാ നല്ലപോലെ സോഫ്റ്റായി കിട്ടിയിട്ടുണ്ട്. ഇനി 8 പീസ് പച്ചമുളകും, ഒരു ചെറിയ പിടി വെളുത്തുള്ളിയും, കുറച്ച് കറിവേപ്പിലയും എടുക്കുക. അച്ചാർ വെള്ളക്കിടുന്നത് കൊണ്ട് തന്നെ മുളകുപൊടി ചേർക്കുന്നില്ല. അതുകൊണ്ട് തന്നെ ആവശ്യമായ പച്ചമുളക് ചേർത്ത് കൊടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായ പാനിലേക്ക് രണ്ട് ടേബിൾസ്പൂൺ നല്ലെണ്ണ ചേർത്തുകൊടുക്കുക. ഇനി ചൂടായ എണ്ണയിലേക്ക് അരടീസ്പൂൺ കടുക് ചേർത്ത് പൊട്ടിച്ചശേഷം പച്ചമുളകും വെളുത്തുള്ളിയും ചേർത്ത് നല്ലപോലെ വഴറ്റുക.
ലോ ഫ്ളൈമിൽ വെച്ച് നല്ലപോലെ വഴറ്റി എടുത്ത് കഴിഞ്ഞാൽ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, കാൽ ടീസ്പൂൺ ഉലുവ പൊടിയും ചേർത്ത് കൊടുക്കുക. ശേഷം നല്ലപോലെ ഇളക്കിയ ശേഷം രണ്ട് ടേബിൾ സ്പൂൺ വിനാഗിരി കൂടി ചേർത്ത് കൊടുക്കുക. ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് തിളച്ചുവരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് ചൂടാറാനായി വയ്ക്കുക. നല്ലപോലെ ചൂടാറി വരുമ്പോൾ നാരങ്ങാ ചേർത്തിളക്കുക. വളരെ ടേസ്റ്റിയായിട്ടുള്ള അച്ചാർ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ അച്ചാർ തയ്യാറാക്കി നോക്കണേ
