ഇതൊരു വേറെ ലെവൽ ഇലയട

സേമിയ കൊണ്ട് പല തരത്തിലുള്ള സ്നാക്കുകൾ നാം കഴിച്ചിട്ടുണ്ടാകും. എന്നാൽ ഇന്ന് നമുക്ക് സേമിയ കൊണ്ട് ആരും ഇന്നേവരെ ട്രൈ ചെയ്തിട്ടില്ലാത്ത ഒരു ഇലയടയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അതിനായി നൂറ്റി അൻപത് ഗ്രാം ബോൺലെസ്സ് ചിക്കൻ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ചിക്കനിലേക്ക് ഒന്നര ടീസ്പൂൺ കാശ്മീരി മുളക്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, പാകത്തിനുള്ള ഉപ്പ്, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കാൽ ടീസ്പൂൺ പെരിഞ്ജീരകപ്പൊടി,ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം പത്തു മിനിറ്റോളം ചിക്കനെ റെസ്റ്റ് ചെയ്യാനായി വെക്കുക.

ഇനി ഒരു പാനിലേക്ക് മൂന്നു കപ്പ് വെള്ളം തിളപ്പിക്കുക. ശേഷം വെള്ളത്തിലേക്ക് ആവശ്യത്തിന് ഉപ്പും, ഒരു കപ്പ് സേമിയയും ചേർത്ത് ഇളക്കി അടച്ചു വെച്ച് സേമിയ വേവിച്ചെടുക്കുക. ആവശ്യത്തിന് വെന്തു വന്ന സേമിയയെ വെള്ളം കളയാനായി ഒരു സ്‌ട്രെയ്നറിൽ ഇട്ടു വെക്കുക. ഇനി ഒരു ചട്ടിയിൽ വെളിച്ചെണ്ണ ചേർത്ത് ചിക്കൻ ഫ്രൈ ആക്കി എടുക്കുക. ശേഷം ഫ്രൈ ആക്കി കോരി എടുക്കുക. എന്നിട്ട് ചിക്കനെ ചെറിയ പീസുകളായി മുറിച്ചെടുക്കുക. ഇനി ബാക്കിയുള്ള വെളിച്ചെണ്ണയിൽ ഒരു സവാള ചെറുതായി മുറിച്ചത് ചേർത്ത് വഴറ്റുക.

ഇനി അതിലേക്ക് രണ്ട് പച്ചമുളകും, ഒരു ചെറിയ പീസ് ഇഞ്ചി ചതച്ചതും, രണ്ട് അല്ലി വെളുത്തുള്ളി ചതച്ചതും ചേർത്ത് വഴറ്റുക. ഇനി വഴറ്റി എടുത്ത മിക്സിലേക്ക് ആവശ്യത്തിന് ഉപ്പും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, മുക്കാൽ ടീസ്പൂൺ കാശ്മീരി മുളക്പൊടി, കാൽ ടീസ്പൂൺ വലിയ ജീരകം പൊടിച്ചത്, മുക്കാൽ ടീസ്പൂൺ ചിക്കൻ മസാല, കാൽ ടീസ്പൂൺ ഗരം മസാല ചേർത്ത് നന്നായി മൂപ്പിക്കുക. ഇനി എല്ലാം നല്ല പോലെ വഴറ്റിയ ശേഷം ചെറുതായി മുറിച്ചു വെച്ചിട്ടുള്ള ഫ്രൈ ആക്കി വെച്ചിട്ടുള്ള ചിക്കൻ ചേർത്ത് ഇളക്കുക. ഇനി ഒരു ടീസ്പൂൺ മല്ലിയില ചെറുതായി മുറിച്ചതും ചേർത്ത് ഫ്ളയിം ഓഫ് ചെയ്യുക. ഇനി കുറച്ചു വാഴയില എടുക്കുക. ശേഷം വാഴയിലയിലേക്ക് ഒരു പിടി സേമിയ നിരത്തി വെക്കുക.

എന്നിട്ട് സേമിയയുടെ നടുവിലായി ഒന്നര ടേബിൾ സ്പൂൺ ചിക്കൻ ഫില്ലിംഗ് വെച്ച് കൊടുക്കുക. എന്നിട്ട് ഇല രണ്ടായി ചേർത്ത് വെച്ച് ഒട്ടിക്കുക. ശേഷം എല്ലാം ഇതുപോലെ ചെയ്തു എടുക്കുക. എന്നിട്ട് ഒരു സ്റ്റീമറിൽ വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം അതിന്റെ മുകളിൽ തട്ട് വെച്ച് ഈ സേമിയ അടയെല്ലാം അതിന്റെ മുകളിൽ വെച്ച് അടച്ചു വെച്ച് സേമിയ വേവിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ സേമിയ ചിക്കൻ ഇലയട തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഇലയട തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിയായ ഒരു പലഹാരമാണ് ഇത്. ബ്രേക്ഫാസ്റ്റായും ഡിന്നറായും, സ്നാക്കായും എല്ലാം ഇത് സൂപ്പറാണ്. ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ.

Leave a Reply

You cannot copy content of this page