നൂഡിൽസിന് രുചി കൂടാൻ ഇങ്ങനെ തയ്യാറാക്കിയാൽ മതി

ഇന്നത്തെ തലമുറ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് നൂഡിൽസ്. പല രീതിയിൽ തയ്യാറാക്കിയ നൂഡിൽസ് നമ്മൾ കഴിച്ചിട്ടുണ്ടാകുമല്ലേ. എന്നാൽ ഇന്ന് നമുക്ക് നല്ല സ്വാദിഷ്ടമായ രീതിയിൽ നൂഡിൽസ് തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണു ഈ നൂഡിൽസ് തയ്യാറാക്കുന്നത് എന്ന്. അതിനായി രണ്ട് പാക്കറ്റ് നൂഡിൽസ് ഒരു പാത്രത്തിലേക്ക് ചെറിയ പീസുകളായി പൊടിച്ചെടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. അതിലേക്ക് ഈ നൂഡിൽസ് ചേർത്ത് റോസ്റ്റാക്കുക.

ലോ ഫ്ളൈമിൽ വെച്ച് രണ്ട് മിനിറ്റോളം നൂഡിൽസ് വറുക്കുക. എന്നിട്ട് പാനിൽ നിന്നും മാറ്റുക. ശേഷം ഒരു പാത്രത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പ് ചേർക്കുക. എന്നിട്ട് അതിലേക്ക് മാഗി മസാല പാക്കറ്റ് രണ്ട് പാക്കറ്റും ചേർത്ത് ഇളക്കുക. എന്നിട്ട് അതിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞതും, ഒരു തക്കാളി പൊടിയായി അരിഞ്ഞതും, ഒരു പച്ചമുളക്, ഒരു മാതളം, ഒരു ചെറുനാരങ്ങയുടെ നീര് എന്നിവ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. എന്നിട്ട് കുറച്ചു കാഷ്യൂ ക്രഷ് ആക്കിയതും, നേരത്തെ റോസ്റ്റാക്കി എടുത്ത നൂഡിൽസും ചേർത്ത് ഇളക്കി യോജിപ്പിക്കുക.

എന്നിട്ട് നൂഡില്സിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്തിളക്കി സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ നൂഡിൽസ് തയ്യാറായിട്ടുണ്ട്. സ്നാക്കായും ബ്രേക്ഫാസ്റ്റായും, ലഞ്ചായുമെല്ലാം ഇത് സൂപ്പറാണ്. എല്ലാവരും ഈ രീതിയിൽ ഒരു വട്ടമെങ്കിലും നൂഡിൽസ് തയ്യാറാക്കി നോക്കണേ. ഇനി മാതളം ഇല്ലായെങ്കിൽ വീട്ടിലുള്ള ഏതെങ്കിലും ഫ്രൂട്സ് ചേർത്ത് കൊടുക്കാവുന്നതാണ്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page