ചിക്കൻ റെസിപ്പികളിൽ നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു റെസിപ്പിയാണ് അൽഫഹം ചിക്കൻ. എന്നാൽ അൽഫഹം ചിക്കൻ കടയിൽ പോയിട്ടായിരിക്കും നമ്മൾ കഴിച്ചിട്ടുണ്ടാകുകയല്ലേ. എന്നാൽ ഇന്ന് നമുക്ക് ഗ്രില്ലും ഓവനുമില്ലാതെ നല്ല ടേസ്റ്റിയായിട്ടുള്ള അൽഫഹം ചിക്കൻ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി രണ്ടു കിലോ ചിക്കൻ വലിയ പീസുകളായി മുറിച്ചെടുക്കുക.
ശേഷം എല്ലോട് കൂടിയിട്ടുള്ള ചിക്കനെ ഒരു കട്ടിയുള്ള തവികൊണ്ട് അടിച്ച് പരത്തുക. ശേഷം ചിക്കൻറ്റെ എല്ലാ ഭാഗവും ഒന്നും വരഞ്ഞ് കൊടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് കൊടുക്കുക.
എന്നിട്ട് അതിലേക്ക് ഒരു ടീസ്പൂൺ പെരുംജീരകം, ഒരു ടീസ്പൂൺ ചെറിയ ജീരകം, ഒരു ടീസ്പൂൺ കുരുമുളക്, രണ്ട് ടേബിൾ സ്പൂൺ മല്ലിയും, രണ്ട് കഷണം കറുകപ്പട്ടയും, മൂന്ന് പീസ് ഏലക്ക, നാല് പീസ് ഗ്രാമ്പൂ, അഞ്ച് വറ്റൽ മുളകും ചേർത്ത് ഒന്നു ചൂടാക്കി എടുത്തശേഷം ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് ചൂടാക്കിയെടുത്ത മസാലയെ മിക്സിയുടെ ചെറിയ ജാറിലിട്ട് നല്ലപോലെ പൊടിച്ചെടുക്കുക. ശേഷം പൊടിച്ചെടുത്ത മസാലയെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് അതെ മിക്സിയുടെ ജാറിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞതും, ഒരു തക്കാളി ചെറുതായി അരിഞ്ഞതും, 20 അല്ലി വെളുത്തുള്ളി, രണ്ടു കഷണം ഇഞ്ചിയും ചേർത്ത് കൊടുക്കുക.
എന്നിട്ട് അതിനൊപ്പം കുറച്ച് മല്ലിയിലയും, കുറച്ച് പൊതിനയിലയും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. ശേഷം ഒരു വലിയ പാത്രത്തിലേക്ക് പൊടിച്ചെടുത്ത മസാലയും അരച്ചെടുത്ത മസാലയും ചേർത്ത് മിസ്സ് ആക്കുക. എന്നിട്ട് അതിനൊപ്പം തന്നെ ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും, രണ്ട് ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടിയും, ഒരു ടീസ്പൂൺ ഗരംമസാലയും, രണ്ട് ടേബിൾസ്പൂൺ തൈരും, ഒരു ചെറുനാരങ്ങയുടെ നീരും, ഒരു ടേബിൾസ്പൂൺ സൺഫ്ളവർ ഓയിലും ചേർത്ത് നല്ലപോലെ മിക്സാക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി എടുത്തശേഷം ചിക്കൻ മുഴുവനായി മസാലയിലേക്ക് ചേർത്ത് നല്ലപോലെ മിക്സ് ആക്കി എടുക്കുക.
ഏകദേശം ഒരു മണിക്കൂറോളം ചിക്കൻ മസാല പിടിക്കാനായി വയ്ക്കുക. ഒരു മണിക്കൂറിന് ശേഷം ഒരുപാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ഒരു ടേബിൾസ്പൂൺ സൺഫ്ലവർ ഓയിൽ ഒഴിച്ചു കൊടുക്കുക. ഇനി മൂന്ന് ടേബിൾ സ്പൂൺ ടോമാറ്റോ കെച്ചപ്പ് ചേർത്ത് നല്ലപോലെ ഇളക്കി ചൂടാക്കുക. ശേഷം കെച്ചപ്പ് നല്ലപോലെ തിളച്ചു വരുമ്പോൾ ഒരു ടീസ്പൂൺ കുരുമുളകുപൊടിയും രണ്ട് ടേബിൾ സ്പൂൺ വറ്റൽ മുളക് ക്രഷ് ആക്കിയതും, അരമുറി ചെറുനാരങ്ങയുടെ നീര്, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.
ശേഷം ഇതിനെ വേറൊരു പാത്രത്തിലേക്ക് മാറ്റുക. ഇനി ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ചുകൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ മസാല തേച്ചു വെച്ചിട്ടുള്ള ചിക്കൻ ഇതിലേക്ക് ചേർത്ത് ഫ്രൈ ചെയ്തെടുക്കുക. അടച്ച് വെച്ചിട്ട് നല്ലപോലെ വേവിച്ചെടുക്കുക. ശേഷം തിരിച്ചും മറിച്ചുമിട്ട് ചിക്കൻ നല്ലപോലെ മൊരിച്ചെടുക്കുക. ഇനി ചിക്കൻറെ മുകളിലേക്ക് നേരത്തെ തയ്യാറാക്കി എടുത്ത സോസ് തേച്ചുപിടിപ്പിക്കുക. എന്നിട്ട് ഒന്നും കൂടി മൊരിച്ചെടുക്കുക.
ശേഷം ഒരു ചെറിയ ബൗളിലേക്ക് കുറച്ച് കരിക്കട്ട ചേർത്ത് കൊടുക്കുക. എന്നിട്ട് അതിനെ ചിക്കനിലേക്ക് വെക്കുക. ശേഷം അതിലേക്ക് ഒരു സ്പൂൺ ഓയിലും ചേർത്ത് അടച്ചുവെക്കുക. അപ്പോൾ അതിൽ നിന്ന് വരുന്ന സ്മോക്കിങ് ഫ്ലേവർ ചിക്കനിൽ കിട്ടുന്നതായിരിക്കും. നാലു മിനിട്ടോളം ഇതുപോലെ അടച്ചു വച്ച ശേഷം എടുത്തു മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള അൽഫഹം ചിക്കൻ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിലൊരു ചിക്കൻ വിഭവമാണിത്. കടയിൽ പോയി ഇനി കഴിക്കുകയെ വേണ്ട. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
