നേരം ഏതായാലും കഴിക്കാനിത് സൂപ്പറാണ്.

ഇടയ്ക്കൊക്കെ എന്തെങ്കിലും സ്നാക്ക് കഴിക്കാൻ വളരെ ഇഷ്ടമുള്ളവരാണ് നമ്മളെല്ലാവരും അല്ലേ. അപ്പോൾ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു പലഹാരം പരിചയപ്പെട്ടാലോ. വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാവുന്നതുമാണ് നല്ല രുചികരവുമാണ് ഈ സ്നാക്ക്. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരുപാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം എണ്ണയിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞതും, രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും
ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചതും, ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി വഴറ്റുക.

ശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, അര ടീസ്പൂൺ ചില്ലി ഫ്‌ളെക്‌സും, അര ടീസ്പൂൺ കുരുമുളക് പൊടിയും, ചേർത്ത് ഇളക്കുക. ശേഷം അതിലേക്ക് 250 ഗ്രാം ബോൺലെസ്സ് ചിക്കൻ ചെറിയ പീസുകളായി മുറിച്ച് വൃത്തിയാക്കി ഈ മസാലയിലേക്ക് ചേർത്തു കൊടുക്കുക. എന്നിട്ട് നല്ലപോലെ ഇളക്കുക. ശേഷം അടച്ചുവെച്ച് ചിക്കൻ വേവിച്ചെടുക്കുക. ശേഷം വെന്തു വന്ന ചിക്കനിലേക്ക് അരക്കപ്പ് മയോണൈസ് ചേർത്ത് ഇളക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളവും ഒരു ടീസ്പൂൺ ഓയിലും, ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക.

 

ശേഷം തിളചു വന്ന വെള്ളത്തിലേക്ക് ഒരു കപ്പ് മൈദ ചേർത്ത് ഇളക്കുക.
ശേഷം മാവിനെ ഒരു ബൗളിലേക്ക് മാറ്റിയശേഷം നല്ലപോലെ കൈകൊണ്ട് കുഴച്ചെടുക്കുക. ശേഷം മാവിനെ കൗണ്ടർ ടോപ്പിലിട്ട് നല്ല പോലെ പരത്തിയെടുക്കുക. ഒരുപാട് കട്ടിയുമല്ല ഒരുപാട് ലൂസുമല്ല ആ ഒരു പരുവത്തിൽ വേണം മാവിനെ പരത്തിയെടുക്കുക. ശേഷം ഒരു വലിയ അടപ്പുകൊണ്ട് ഈ മാവിനെ വട്ടത്തിൽ മുറിച്ചെടുക്കുക. ശേഷം മുറിച്ചെടുത്ത മാവിൻറെ ഉള്ളിലേക്ക് ഒരു ടേബിൾ സ്പൂൺ ഫില്ലിങ് വച്ചു കൊടുക്കുക. എന്നിട്ട് ഫില്ലിംഗ് അകത്താക്കുന്ന രീതിയിൽ കവർ ചെയ്തു രണ്ടു സൈഡ് കൂട്ടി മുട്ടിക്കുക.

എല്ലാ മാവും ഇതുപോലെ ചെയ്തെടുത്ത ശേഷം ഒരു ബൗളിൽ രണ്ടു മുട്ട പൊട്ടിച്ചു വീഴ്ത്തുക. ശേഷം മുട്ടയിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, കാൽടീസ്പൂൺ കുരുമുളകുപൊടിയും ചേർത്ത് മിക്സ് ആക്കുക. ശേഷം ഓരോ പലഹാരവും മുട്ടയിൽ മുക്കി ബ്രഡ് പൊടിയിൽ പൊതിഞ്ഞ് എടുക്കുക. ഇനി ഒരു കാടായിയിൽ അര ഭാഗത്തോളം എണ്ണ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് ഓരോ പലഹാരമായി ഇട്ട് ഫ്രൈ ചെയ്തെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പലഹാരം തയ്യാറായിട്ടുണ്ട്. കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു പലഹാരം ആയിരിക്കും ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.

Leave a Reply

You cannot copy content of this page