എല്ലാവർക്കും ഏറെ പ്രിയപ്പെട്ട ഒരു സ്നാക്കാണ് ഉണ്ണിയപ്പം. എന്നാൽ ഈ ഉണ്ണിയപ്പം സാദാരണ തയ്യാറാക്കുന്നതിൽ നിന്നും കുറച്ചു ചേരുവകൾ വ്യത്യാസപ്പെടുത്തിയാണ് ഉണ്ടാക്കുന്നത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ ഉണ്ണിയപ്പം ഉണ്ടാക്കുന്നത് എന്ന്. അതിനായി ഒരു കപ്പ് മൈദാ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് അതിന്റെ കൂടെ ഒരു കപ്പ് റവ കൂടെ ചേർക്കുക. ശേഷം നല്ല പോലെ മികസാക്കിയ ശേഷം മാറ്റി വെക്കുക. ഇനി ഒരു മൂന്നു പപ്പടം വെള്ളത്തിൽ കുതിർത്തി വെക്കുക.
ശേഷം പപ്പടത്തെ ഒരു മിക്സിയുടെ ജാറിലിട്ട് നന്നായി അരച്ചെടുക്കുക. ഇനി നേരത്തെ മിക്‌സാക്കി വെച്ച മാവിലേക്ക് പപ്പടം മിക്സ് ചേർത്ത് കൊടുക്കുക. ശേഷം അതിന്റെ കൂടെ ഒരു കപ്പ് ശർക്കര പാനിയും, ചേർത്ത് ഇളക്കുക. ഇനി വെള്ളം വേണമെങ്കിൽ കുറച്ചു വെള്ളം കൂടി ചേർത്ത് സാദാരണ ഉണ്ണിയപ്പം ഉണ്ടാക്കുന്ന മാവിന്റെ പരുവത്തിൽ കലക്കി എടുക്കുക. ഇനി അര മണിക്കൂറോളം മാവിനെ റെസ്റ്റ് ചെയ്യാനായി വക്കുക.
ഇനി ഒരു ചട്ടി ചൂടാക്കിയ ശേഷം ഒന്നര ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. ഇനി ചൂടായി വന്ന നെയ്യിൽ കുറച്ചു തേങ്ങാ കൊത്തു ചേർത്ത് മൂപ്പിക്കുക. ശേഷം ഈ മാവിലേക്ക് വറുത്തെടുത്ത തേങ്ങാ കൊത്തു ചേർത്ത് ഇളക്കുക. ഇനി മുക്കാൽ ടീസ്പൂൺ അളവിൽ കരിഞ്ജീരകവും ചേർത്ത് മിക്‌സാക്കുക. ഇനി ഒരു ഉണ്ണിയപ്പ ചട്ടി ചൂടാക്കി എടുക്കുക. ശേഷം എല്ലാ കുഴികളിലും എണ്ണ മുക്കാൽ ഭാഗത്തോളം ഒഴിച്ച ശേഷം മാവ് മുക്കാൽ ഭാഗത്തോളം കോരിയൊഴിച്ചു കൊടുക്കുക.
ശേഷം ഒരു സൈഡ് മൂത്തു വന്നാൽ മറു സൈഡിലേക്ക് ഇട്ടു കൊടുക്കുക. ശേഷം മൂപ്പിച്ചു കോരി മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായ ഉണ്ണിയപ്പം റെഡിയായി വന്നിട്ടുണ്ട്. നല്ല സോഫ്‌റ്റും ടേസ്റ്റുമാണ് കഴിക്കാൻ. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
