നേരം ഏതുമാകട്ടെ കഴിക്കാനിത് സൂപ്പറാണ്

ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഉള്ളിൽ സ്പൈസി ഫില്ലിംഗ് ഒക്കെ വെച്ച് തയ്യാറാക്കിയ സ്നാക്ക് തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായിട്ടു ള്ളതും എന്നാൽ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതുമായ ഈ സ്നാക്ക് എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 300 ഗ്രാം ബോൺലെസ്സ് ചിക്കൻ എടുക്കുക. ശേഷം കഴുകി വൃത്തിയാക്കി ചെറിയ പീസുകളായി മുറിച്ചെടുക്കുക. എന്നിട്ട് അതിലേക്ക് അരകപ്പ് തൈര് ചേർക്കുക. എന്നിട്ട് അതിനൊപ്പം ഒരു ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഒരു ടീസ്പൂൺ കശ്മീരി മുളകുപൊടി, അര ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചതും ചേർത്ത് കൊടുക്കുക.

ശേഷം അതിനൊപ്പം കാൽ ടീസ്പൂൺ മല്ലിപ്പൊടിയും, അര ടീ സ്പൂൺ ചില്ലി ഫ്ലക്സും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, പാകത്തിന് ഉപ്പും ഒരു ടേബിൾ നാരങ്ങാനീരും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം മസാല തേച്ചു വെച്ചിട്ടുള്ള ചിക്കൻ ഒരുമണിക്കൂറോളം അടച്ച് റെസ്റ്റ് ചെയ്യാനായി വയ്ക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് ഒന്നര ടേബിൾസ്പൂൺ എണ്ണ ചേർത്തു കൊടുക്കുക. ശേഷം മസാല പിടിച്ചുകിട്ടിയ ചിക്കനെ എണ്ണയിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം അടച്ചു വച്ച് 10 മിനിറ്റ് വേവിച്ചെടുക്കുക.

ശേഷം ചിക്കനിലെ വെള്ളമെല്ലാം നല്ലപോലെ വറ്റിച്ച് ഒന്ന് ഡ്രൈ ആക്കി എടുക്കുക. ഇനിയൊരു മിക്സിയുടെ ചെറിയ ജാറിലേക്ക് രണ്ട് കോഴി മുട്ട പൊട്ടിച്ചു വീഴ്ത്തുക. എന്നിട്ട് അതിനൊപ്പം ഒരു ടീസ്പൂൺ വെളുത്തുള്ളി പൊടിയായി അരിഞ്ഞതും, ഒരു ടീസ്പൂൺ കശ്മീരി മുളകുപൊടിയും, കാൽ ടീസ്പൂൺ കടുക് ചതച്ച് പൊടിച്ചതും, രണ്ടേ കാൽ ടീസ്പൂൺ നാരങ്ങാനീര്, പാകത്തിനുള്ള ഉപ്പും, അരടീസ്പൂൺ ചില്ലി ഫ്ലെക്സ് ചേർത്ത് അടിച്ചെടുക്കു ക. ശേഷം അര കപ്പ് സൺ ഫ്ലവർ ഓയിൽ കുറേശ്ശെയായി ചേർത്ത് ഒരു മയോണൈസ് തയ്യാറാക്കുന്ന രീതിയിൽ മിക്സിയിൽ അടിച്ചെടുക്കുക.

ശേഷം അടിച്ചെടുത്ത മയോണൈസിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം നാല് സാൻവിച്ച് ബ്രെഡ് എടുക്കുക. എന്നിട്ട് ബ്രെഡിൻറെ അകത്തായി നേരത്തെ തയ്യാറാക്കി വെച്ചിട്ടുള്ള മയണൈസ് ചേർക്കുക. മുകളിലായി റോസ്റ്റാക്കി വെച്ചിട്ടുള്ള ചിക്കൻ ചേർത്ത് കൊടുക്കുക. ചിക്കൻ നിരത്തിവച്ചു കൊടുത്തശേഷം കുറച്ച് ക്യാബേജ് നീളത്തിൽ അരിഞ്ഞതും ക്യാപ്സിക്കം നീളത്തിലരിഞ്ഞതും, അതിൻറെ മുകളിൽ വച്ച് കൊടുക്കുക. ശേഷം കുറച്ച് മൊസെറെല്ലോ ചീസ് മുകളിലായി വച്ച് കൊടുക്കുക. എന്നിട്ട് മുകളിലായി കുറച്ചുകൂടി മയോണൈസ് വെച്ച് കൊടുത്ത ശേഷം മറ്റേ ബ്രെഡ് കൊണ്ട് മുകൾഭാഗം കവർ ചെയ്ത് അടച്ചുവയ്ക്കുക.

ശേഷം ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ ബട്ടർ ചേർക്കുക. ശേഷം തയ്യാറാക്കിവെച്ച സാൻവിച്ചിനെ വെച്ച് കൊടുക്കുക. എന്നിട്ട് ചീസ് മെൽറ്റായി വരുമ്പോൾ പാനിൽ നിന്നും എടുത്തു മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള സ്നാക്ക് ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ ഒരു സാൻവിച്ചാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.

Leave a Reply

You cannot copy content of this page