ഇതാണ് ആ സ്പെഷ്യൽ ചമ്മന്തി. ഇനി മുതൽ ബിരിയാണീടെ കൂടെ കഴിക്കാൻ പറ്റിയ കിടിലൻ ഡിഷ്.

ചമ്മന്തി ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കുമല്ലേ. എന്നാൽ പല വ്യത്യസ്തമായ ചമ്മന്തികളും നമുക്ക് തയ്യാറാക്കാൻ കഴിയും. അതിൽ ഒരു സൂപ്പർ ചമ്മന്തിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ബിരിയാണിക്കൊപ്പം കഴിക്കാൻ പറ്റിയ സ്പെഷ്യൽ ടേസ്റ്റിലുള്ള ചമ്മന്തിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അപ്പോൾ എങ്ങനെയാണ് ഈ ചമ്മന്തി ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു വലിയ ബീറ്റ്‌റൂട്ടിന്റെ പകുതി തൊലി കളഞ്ഞു വൃത്തിയാക്കി എടുക്കുക.

ശേഷം ചെറുതായി മുറിച്ചെടുത്ത ബീറ്റ്‌റൂട്ടിനെ ചെറിയ ചെറിയ പീസുകളാക്കി മുറിച്ചെടുക്കുക. ഇനി രണ്ടോ മൂന്നോ ചെറിയ ഉള്ളി,ഒരു ചെറിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത്,ശേഷം ഒരു നാല് പച്ചമുളക്,കുറച്ചു കറിവേപ്പില,കുറച്ചു പൊതിനയില, ഇനി ഇതെല്ലാം കൂടി ഒരു മിക്സിയുടെ ചെറിയ ജാറിലേക്കിട്ട് ഒന്ന് അരച്ചെടുക്കുക. ഇനി ഒരു കപ്പ് തേങ്ങാ ചിരകിയത് കുറെച്ചെയായി ഈ മിക്സിന്റെ കൂടെ ചേർത്ത് അരക്കുക.

ഇനി ആവശ്യത്തിന് ഉപ്പും പുളിപ്പിന് ആവശ്യമായ രണ്ട് ടേബിൾ സ്പൂൺ വിനാഗിരിയും ഇനി ഇതെല്ലാം കൂടി നന്നായിട്ട് തന്നെ അരച്ചെടുക്കുക. അപ്പോൾ ഇത്രേയുള്ളൂ ബിരിയാണിക്ക് ഒപ്പം കൊടുക്കാൻ പറ്റിയ നല്ലൊരു ചമ്മന്തിയാണ് ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഫദ്ധ്വാസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page