കിടിലൻ രുചിയിൽ ആവിയിൽ വേവിച്ചെടുത്ത ചിക്കൻ.

എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള റെസിപ്പീസാണ് ചിക്കെൻ റെസിപ്പീസ്. അപ്പോൾ ഇന്ന് നമുക്ക് ഒരു അടിപൊളി ആവിയിൽ വേവിച്ച ചിക്കൻ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പിടി ചെറിയ ഉള്ളി,മൂന്ന് മുഴുവൻ പീസ് വെളുത്തുള്ളി വൃത്തിയാക്കി എടുത്തത്,രണ്ട് വലിയ പീസ് ഇഞ്ചി,കുറച്ചു പൊതിനയില,കുറച്ചു കറിവേപ്പില,മൂന്നു പീസ് നാരങ്ങാ, ഇത്രയും ചേരുവകളാണ് വേണ്ടത്.

ഇനി എടുത്തു വെച്ചിട്ടുള്ള വെളുത്തുള്ളിയിൽ നിന്നും ഇഞ്ചിയിൽ നിന്നും കുറെച്ചെയായി എടുത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇനി ബാക്കി പകുതി വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചെടുക്കുക.ഇനി ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് അഞ്ചോ ആറോ വറ്റൽമുളക്,രണ്ട് ടേബിൾ സ്പൂൺ കുരുമുളക്,അഞ്ചോ ആറോ കറുകപ്പട്ട, മൂന്ന് ഗ്രാമ്പുവും ചേർത്ത് ഒന്ന് പൊടിച്ചെടുക്കുക. ഇനി ഒരു ബൗളിലേക്ക് മൂന്ന് ടേബിൾ സ്പൂൺ മുളക്പൊടി,കുരുമുളക് പൊടി രണ്ട് ടേബിൾ സ്പൂൺ,മഞ്ഞൾപ്പൊടി മൂന്ന് ടീസ്പൂൺ, പെരിംജീരകപൊടി രണ്ട് ടേബിൾ സ്പൂൺ ആവിശ്യത്തിന് ഉപ്പ്,നാല് ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് മിക്‌സാക്കുക.

ഇനി നല്ല പോലെ വൃത്തിയാക്കി വെച്ചിട്ടുള്ള ചിക്കൻ വരഞ്ഞു കൊടുക്കുക. റെഡിയാക്കി വെച്ചിട്ടുള്ള മസാലയിൽ ചതച്ചു വെച്ച ഇഞ്ചി വെളുത്തുള്ളി കറിവേപ്പില എന്നിവ കൂടി ചേർത്ത ശേഷം മസാല ചിക്കന്റെ പുറമെ നല്ല പോലെ തേച്ചു പിടിപ്പിക്കുക. ഇനി നേരത്തെ പേസ്റ്റാക്കി മാറ്റി വെച്ചിട്ടുള്ള ഇഞ്ചി വെളുത്തുള്ളി നേരത്തെ പൊടിച്ചു മാറ്റി വെച്ച വറ്റൽമുളക് മിക്‌സും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നല്ല പോലെ മികസാക്കി ചിക്കെന്റെ ഉൾഭാഗത്തേക്ക് വെച്ച് കൊടുക്കുക.

ഇനി ചിക്കെന്റെ മുകളിലായി നാരങ്ങാ നീരും കൂടി തളിച്ച് കൊടുക്കുക. ഇനി ഒരു മണിക്കൂറോളം ഫ്രിഡ്ജിലേക്ക് വെച്ച് ചിക്കൻ റസ്റ്റ് ചെയ്യാനായി മാറ്റി വെക്കുക. ഇനി ചിക്കൻ വാഴയിലയിൽ പൊതിഞ്ഞ് ആവിയിൽ വേവിച്ചെടുക്കുക. അപ്പോൾ ഇത്രേയുള്ളൂ വളരെ ടേസ്റ്റിയായ ആവിയിൽ വേവിച്ചെടുത്ത ചിക്കൻ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. രുചിമാഗസിൻ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply