ഇപ്പോഴത്തെ ചൂടിന് ഇത് തന്നെയാ ബെസ്റ്റ്

ഇപ്പോൾ വേനൽ കാലം ആയതുകൊണ്ട് തന്നെ നല്ല ചൂടാണല്ലേ. എന്നാൽ ഇന്ന് നമുക്ക് ഇപ്പോഴത്തെ ചൂടിനെ അതിജീവിക്കാൻ പറ്റിയ നല്ലൊരു ഡ്രിങ്ക് തയ്യാറാക്കിയാലോ. വളരെ ഹെൽത്തിയായിട്ടുള്ളതും, വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതുമായിട്ടുള്ള നല്ലൊരു ഡ്രിങ്ക് ആണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ ഡ്രിങ്ക് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി രണ്ട് വെള്ളരിക്ക എടുക്കുക. സാലഡ് വെള്ളരിയാണ് എടുത്തിട്ടുള്ളത്. ശേഷം വെള്ളരിക്കയുടെ തൊലി കളഞ്ഞെടുക്കുക. എന്നിട്ട് വട്ടത്തിൽ മുറിച്ചെടുക്കുക.

രണ്ടു വെള്ളരിക്ക വട്ടത്തിൽ മുറിച്ചെടുത്ത ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം വെള്ളരിക്കയിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചിയുടെ നീരും, മൂന്ന് മിന്റ് ലീഫും, ഒരു പകുതി നാരങ്ങയുടെ നീരും, അഞ്ചു ടേബിൾ സ്പൂൺ പഞ്ചസാരയും, കാൽടീസ്പൂൺ ഉപ്പും, നല്ല തണുപ്പുള്ള അര കപ്പ് വെള്ളവും ചേർത്ത് നല്ല സ്മൂത്തായി അടിച്ചെടുക്കുക. നല്ല സ്മൂത്തായി അരച്ചെടുത്ത മിക്സിനെ രണ്ട് സെർവിങ് ഗ്ലാസ്സിലേക്ക് മാറ്റുക.

ശേഷം കുറച്ച് ഐസ്ക്യൂബ്സും ചേർത്ത് സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ളതും, വളരെ ഹെൽത്തിയായി ട്ടുള്ളതുമായ വെള്ളരിക്ക ജ്യൂസ് ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്ന ഒരു ജ്യൂസാണിത്. ഇപ്പോഴത്തെ ചൂട് സമയങ്ങളിൽ കഴിക്കാൻ ഇത് ഏറെ നല്ലതാണ്. എല്ലാവരും ഈ രീതിയിലൊരു ജ്യൂസ് തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page