ഇന്ന് നമുക്ക് ഒരു അടിപൊളി മീൻകറി തയ്യാറാക്കിയാലോ. ഏത് മീൻ കൊണ്ടും ഇതുപോലെ മീൻകറി തയ്യാറാക്കാവുന്നതാണ്. അപ്പോൾ നമുക്ക് നോക്കാം ഈ ഫിഷ് കറി ഇങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. അതിനായി ഏരി മീനാണ് എടുത്തിട്ടുള്ളത്. ശേഷം മീനിനെ കഴുകി വൃത്തിയാക്കി എടുത്ത ശേഷം ഒന്ന് വരഞ്ഞെടുക്കുക. ഇനി മീനിലേക്ക് ആവശ്യമായ ഉപ്പ് ചേർത്ത് ഇളക്കുക. ഇനി ഒരു ടേബിൾ സ്പൂൺ ഇഞ്ചിയും, വെളുത്തുള്ളിയും, കറിവേപ്പിലയും കൂടി ചതച്ചത് ചേർത്ത് ഇളക്കുക.
എന്നിട്ട് മീനിലേക്ക് ആവശ്യത്തിന് കാശ്മീരി മുളക്പൊടി, കുറച്ചു മഞ്ഞൾപ്പൊടി, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് നല്ലപോലെ മിക്‌സാക്കുക. ഇനി മീനിനെ ഒരു മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. എന്നിട്ട് ഒരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ശേഷം എണ്ണയിലേക്ക് മസാല തേച്ചു വെച്ചിട്ടുള്ള മീൻ ചേർത്ത് ലോ ഫ്ളൈമിൽ ഫ്രൈ ചെയ്തെടുക്കുക.
ശേഷം ഫ്രൈ ആയി വന്ന മീനിലേക്ക് ഒരു കപ്പ് തേങ്ങാപ്പാൽ ചേർത്ത് കൊടുക്കുക. ഫ്ളയിം എപ്പോഴും ലോയിൽ തന്നെ വെക്കുക. ഇനി തേങ്ങാപ്പാൽ തിളച്ചുവന്നാൽ അര കപ്പ് പൈൻ ആപ്പിൾ ജ്യൂസും ചേർത്ത് വേവിക്കുക. ഇനി മുകളിലായി കുറച്ചു കുരുമുളക് പൊടി വിതറിയിടുക. ശേഷം രണ്ട് പച്ചമുളക് കീറിയതും ചേർത്ത് പതിയെ ഇളക്കുക. എന്നിട്ട് ലോ ഫ്ളൈമിൽ വെച്ച് 10 മിനിറ്റോളം മീനിനെ ഈ സോസിലിട്ട് വേവിക്കുക.
10 മിനിറ്റായപ്പോൾ മീൻ നല്ലപോലെ പൈൻ ആപ്പിളിലും തേങ്ങാപ്പാലിലും കിടന്നു വെന്തു വന്നിട്ടുണ്ട്. ശേഷം മീനിനെ ചപ്പാത്തിക്കൊപ്പം സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ ഫിഷ് കറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിലൊരു ഫിഷ് കറി തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
