ഇതാണ് മക്കളേ ബൺ, ഒരുതവണ ഈ ക്രീം ബണ്ണിന്റെ ടേസ്റ്റ് അറിഞ്ഞാൽ പിന്നെ ബൺ കടയിൽ നിന്നും വാങ്ങുകയേ ഇല്ല.

ബൺ എന്ന് കേൾക്കുമ്പോൾ തന്നെ കഴിക്കാൻ ഇഷ്ടമാണ് നമുക്ക് എല്ലാവർക്കും അല്ലെ. എന്നാൽ ഇന്ന് നമുക്ക് ക്രീം ബൺ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് ഒരു കപ്പ് പാൽ ചേർത്ത് കൊടുക്കുക. ശേഷം പാലിലേക്ക് അര കപ്പ് പഞ്ചസാര ചേർത്ത് ഇളക്കുക. ശേഷം ഒരു മുട്ട പൊട്ടിച്ചു പാലിലേക്ക് ചേർത്ത് ഇളക്കുക. ശേഷം രണ്ടേകാൽ ടീസ്പൂൺ ഇൻസ്റ്റന്റ്റ് ഈസ്റ്റ് ചേർത്ത് കൊടുക്കുക. ശേഷം എല്ലാം കൂടി നല്ല പോലെ ഇളക്കി മിക്‌സാക്കുക. ഇനി മൂന്നേകാൽ കപ്പ് മൈദ മാവും, രണ്ട് നുള്ള് ഉപ്പും, ചേർത്ത് കൈ കൊണ്ട് മിക്‌സാക്കി എടുക്കുക. ഇനി മൂന്ന് ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് മാവിനെ നന്നായി ഇളക്കി കുഴച്ചെടുക്കുക. ഇനി ഒരു കൗണ്ടർ ടോപ്പിൽ പൊടി വിതറിയ ശേഷം മാവിനെ നല്ല സോഫ്റ്റായി കുഴച്ചെടുക്കുക,

ശേഷം സോഫ്റ്റായി കുഴച്ചെടുത്ത മാവിനെ ഒരു എണ്ണ തടകിയ ബോളിലേക്ക് വെച്ച് അടച്ചു വെച്ച് മാവിനെ ഒരു മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഒരു ബൗളിൽ മൂന്ന് മുട്ടയുടെ മഞ്ഞ ചേർക്കുക. ശേഷം അര കപ്പ് പാലും, രണ്ട് ടീസ്പൂൺ വാനില എസ്സെന്സും, മൂന്നര ടേബിൾ സ്പൂൺ കോൺഫ്ലോർ പൗഡറും, ചേർത്ത് നന്നായി ഇളക്കി മിക്‌സാക്കുക. ഇനി മറ്റൊരു പാനിലേക്ക് രണ്ട് കപ്പ് പാൽ ചേർത്ത് കൊടുക്കുക. ശേഷം അര കപ്പ് ഷുഗറും ചേർത്ത് ഇളക്കി അടുപ്പിലേക്ക് വെക്കുക. ഇനി ചൂടായി വന്ന പാലിലേക്ക് മുട്ടയും കോൺഫ്ലോറും ചേർത്ത മിക്സ് ചേർത്ത് ഇളക്കുക. ശേഷം കൈ വിടാതെ ഇളക്കുവാൻ മറക്കരുത്. ശേഷം കുറുകി വന്ന മിക്സ് ഫ്ളൈയിം ഓഫ് ചെയ്തു തണുക്കാനായി വെക്കുക. ഇനി കുഴച്ചു വെച്ചിരുന്ന മാവ് ഇരട്ടിയായി വന്നിട്ടുണ്ട്. ശേഷം മാവിനെ രണ്ട് ഭാഗമായി മുറിക്കുക. ഇനി മുറിച്ചെടുത്ത മാവിനെ കുറച്ചു പൊടി വിതറിയ ശേഷം കൌണ്ടർ റ്റോപ്പിലിട്ട് പരത്തുക. ശേഷം പരത്തിയെടുത്ത മാവിനെ ബന്നിന്റെ അളവിൽ മുറിച്ചെടുക്കുക.

ശേഷം എല്ലാ മാവിനേയും ഇതുപോലെ പരത്തി മുറിച്ചെടുത്ത ശേഷം അടച്ചു വെച്ച് പത്തു മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഒരു പാനിൽ എണ്ണ വെച്ചു ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക് ഓരോ ബൺ വീതം ഇട്ട് കൊടുക്കുക. ശേഷം തിരിച്ചും മറിച്ചുമിട്ട് ബൺ മൂപ്പിച്ചെടുക്കുക. ശേഷം നേരത്തെ തയ്യാറാക്കി വെച്ച ക്രീമിനെ ഒരു പൈപ്പിംഗ് ബാഗിലേക്ക് മാറ്റുക. ശേഷം ഫ്രൈ ആക്കി എടുത്ത ബണ്ണിനെ ഒരു ഹോൾ ഇട്ട ശേഷം ക്രീം ഉള്ളിലായി ഫില്ലാക്കുക, ശേഷം ഫില്ലാക്കി എടുത്ത ബണ്ണിനെ കാരമലിൽ മുകൾഭാഗം മുക്കിയ ശേഷം എടുക്കുക. എല്ലാം ഇതുപോലെ തയ്യാറാക്കി എടുക്കുക. ശേഷം തണുക്കാനായി വെക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ക്രീം ബൺ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ബൺ ഉണ്ടാക്കി നോക്കണേ. ഇഷ്ടമായാൽ ഫാത്തിമാസ് കറിവേൽഡ് എന്ന യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page