കേരളീയ രീതിയിൽ മുളക് ചമ്മന്തി തയാറാക്കാം….

മലയാളിളുടെ ഇഷ്ട കറിക്കൂട്ടിൽ ഒന്നാണ് ചമ്മന്തി.”ഇടിച്ചു ചമ്മന്തി ആക്കും” എന്ന് പറയുന്നവരും ചമ്മന്തി കൂട്ടി കഞ്ഞി കുടിയ്ക്കാം എന്ന് പറയുമ്പോൾ നാവിൽ വെള്ളമൂറുന്നവരാണ്.ചോറും ചമ്മന്തിയും,ദോശയും ചമ്മതിയും,കഞ്ഞിയും ചമ്മന്തിയും,ഇഡ്ഡലിയുംചമ്മന്തിയും അങ്ങനെ നിരവധി ആണ് ചമ്മതി കൊണ്ടുള്ള അത്ഭുതങ്ങൾ.വളരെ എളുപ്പത്തിൽ വീട്ടിൽ ഉള്ള സാധങ്ങൾ കൊണ്ട് ആരെയും ബുദ്ധിമുട്ടിക്കാതെ തയാറാക്കാൻ സാധിക്കുന്ന ഒന്നാണ് ചമ്മന്തി.

തേങ്ങാ ചമ്മതി,മുളക്ചമ്മന്തി ,മാങ്ങാ ചമ്മന്തി ,ഉണക്കമീൻ ചമ്മന്തി,വെള്ള ചമ്മന്തി,പൊടി ചമ്മന്തി തുടങ്ങി ചമ്മന്തി വിഭവങ്ങൾ നിരവധി ആണ്.ഇതിൽ രുചികരമായ മുളക് ചമ്മന്തി വ്യത്യസ്തമായ രീതിയിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.ഇതിനായി വീട്ടിൽ സുലഭമായി ലഭിക്കുന്ന വസ്തുക്കൾ തന്നെ ധാരാളം.ചമ്മന്തി എങ്ങനെ തയാറാക്കാം എന്ന് നോക്കാം.ഇതിനായുള്ള ആവശ്യ സാധങ്ങൾ 175 ഗ്രാം ചുവന്നുള്ളി.ഉണക്കമുളക് എരിവിന് ആവശ്യത്തിന് എടുക്കുക,വാളൻ പുളി ചെറുനാരങ്ങയുടെ വലിപ്പത്തിൽ,കറിവേപ്പില ,തേങ്ങാ 2 ടേബിൾ സ്പൂൺ,വെളിച്ചെണ്ണ, ഉപ്പു ആവശ്യത്തിന്.

ചമ്മന്തി എങ്ങനെ തയാറാക്കാം എന്ന് നോക്കാം.ഇതിനായി ഒരു ചീനച്ചട്ടി ചൂടാക്കുക.അതിലേക്കു അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.അതിലേക്കു ഉണക്ക മുളക് ചേർത്ത് വറുത്തെടുക്കുക.അതിലേക്കു ചെറുതായി അറിഞ്ഞ ചുവന്നുള്ളി ചേർത്ത് കൊടുക്കുക.ഉണക്കമുളക് കരിയാതെ ശ്രദ്ധിക്കുക.ഉള്ളിയും അല്പം ചൂടാകുമ്പോസ്‌ഹെക്കും കറിവേപ്പില ചേർക്കുക.ഇത് നന്നായി ഇളക്കി കൊടുക്കേണ്ടതുണ്ട് അല്ലാത്ത പക്ഷം ഇത് നന്നായി മൂക്കാൻ സാധ്യത കുറവാണ്.ചെറിയുള്ളി മൂത്തു കഴിയുമ്പോൾ അതിലേക്കു അല്പം മഞ്ഞള്പൊടി ചേർക്കുക.

മഞ്ഞൾ പൊടി ഇടുമ്പോൾ പ്രത്യേക ഗന്ധം ഈ ഘട്ടത്തിൽ വരുന്നതാണ്.നന്നായി ഇളക്കിയ ശേഷം ഇതിലേക്ക് വാളൻ പുളി ചെറിയ കഷ്ണങ്ങൾ ആയി ചേർത്ത് കൊടുക്കുക.വാളൻ പുളി അതിൽ കിടന്നു നന്നായി ചൂടാകാൻ അനുവദിക്കുക.ചെറിയ തീയിൽ വേണം ഇതൊക്കെ ചെയ്യാൻ.ചുവന്നുള്ളി നന്നായി മൊരിഞ്ഞു കഴയുമ്പോ തീ ഓഫ് ആക്കുക.ശേഷം അത് ആ ചീനച്ചട്ടിയിൽ നിന്നും മാറ്റുക അല്ലാത്ത പക്ഷം ചട്ടിയുടെ ചൂട് കാരണം അത് കരിയാൻ സാധ്യത ഉണ്ട് അതിനാൽ അതൊരു മിക്സിയുടെ ജാറിലേക്കോ അമ്മിക്കല്ലിലേക്കോ മാറ്റുക.ഇതിലേക്ക് അല്പം ഉപ്പു ആവശ്യത്തിന് ചേർത്ത ശേഷം തേങ്ങാ അതിലേക്കിടുക.തേങ്ങാ ഇല്ലാതെയും ചമ്മന്തി അരക്കാവുന്നതാണ്.ശേഷം മിക്സിയിൽ ഇട്ടു നന്നായി പേസ്റ്റ് പോലെ അരച്ചെടുക്കുക.

രുചികരമായ ചമ്മന്തി റെഡി.ഇത്രയും രുചിയിൽ ചമ്മന്തി കഴിച്ചിട്ടുണ്ടാകാൻ സാധ്യത കുറവായിരിക്കും എന്നാണ് തോന്നുന്നത്.ഈ രുചികരമായ മുളക് ചമ്മന്തി തയാറാക്കി നോക്കു.ഇഷ്ടമായെങ്കിൽ ഈ രുചി വൈഭവം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കു.നിയങ്ങളുടെ വിലയേറിയ അഭിപ്രായവും നിർദേശവും അറിയിക്കാന് മറക്കരുതേ.പോസ്റ്റ് ഷെയർ ചെയ്തു ഈ രുചി ഇത്തരത്തിൽ വ്യത്യസ്ത രുചി പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന കൂട്ടുകാരിലേക്കും എത്തിക്കുക.

വീഡിയോ കണ്ട് മനസിലാക്കാം

You cannot copy content of this page