ഇതാണ് യഥാർത്ഥ ടേസ്റ്റിലുള്ള മധുര സേവാ. ഇനി ഇങ്ങനെ എളുപ്പത്തിൽ തയ്യാറാക്കൂ.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു സ്നാക്കാണ് മധുര സേവാ. പണ്ട് കാലം മുതൽക്കേ എല്ലാവരും ഇഷ്ടപ്പെട്ട ഈ സ്നാക്ക് ഇന്നും അതേ സ്വാദോടെ എല്ലാവരും കഴിക്കുന്നു. എന്നാൽ ഇനി മധുര സേവാ ആരും കടയിൽ നിന്നും വാങ്ങേണ്ട. വളരെ ഈസിയായി നമ്മുടെ വീടുകളിൽ തയ്യാറാക്കി എടുക്കാൻ പറ്റിയ ഈ സ്നാക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് അര കപ്പ് അരിപ്പൊടി എടുക്കുക. ശേഷം അതേ കപ്പിൽ തന്നെ അര കപ്പ് കടലമാവ് ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ല പോലെ മിക്‌സാക്കുക.

ഇനി കുറേച്ചേ വെള്ളം ചേർത്ത് മാവിനെ നല്ല പോലെ ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പരുവത്തിൽ കുഴച്ചെടുക്കുക. നല്ല സോഫ്റ്റായി കുഴച്ചെടുത്ത മാവിനെ ഒരു പത്തു മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഒരു സേവാ നാഴി എടുക്കുക. അതിലേക്ക് കുറച്ചു എണ്ണ തടകിയ ശേഷം മധുര സേവയുടെ വലിപ്പത്തിലുള്ള അച്‌ ഇട്ടു കൊടുക്കുക. ശേഷം ഒരു ചട്ടിയിലേക്ക് എണ്ണ ഒഴിച്ച് ചൂടാക്കാനായി അടുപ്പിലേക്ക് വെച്ച് കൊടുക്കുക.

ശേഷം നല്ല പോലെ ചൂടായി വന്ന എണ്ണയിൽ സേവാ നാഴിയിൽ നിന്നും മാവിനെ കറക്കി വീഴ്ത്തുക. അപ്പോൾ വീഴ്ത്തുമ്പോൾ ഫ്ളയിം മീഡിയത്തിൽ ആക്കി കൊടുക്കാൻ മറക്കരുത്. കുറെച്ചെയായി മാവിനെ വീഴ്ത്തി കറക്കി എടുത്താൽ മതിയാകും. ഇട്ട ഉടനെ ഇളക്കാനും പാടില്ല. ഇനി ഒരു സൈഡ് വെന്തു വന്നാൽ മറു സൈഡിലേക്ക് മറിച്ചിട്ട് കൊടുക്കുക. ഇനി ഓയിലിൽ നിന്നും ഇതിനെ കോരി മാറ്റുക. ഇനി നീളത്തിൽ ഉള്ള പീസുകളെ ഒന്ന് മുറിച്ചിട്ട് കൊടുക്കുക. ഇനി വേറൊരു പാത്രത്തിലേക്ക് അര കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക. ഇനി മൂന്നു ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് പഞ്ചസാര നല്ല പോലെ അലിയിച്ചു എടുക്കുക. ഒരു നൂൽ പരുവമായാൽ ഇത് അടുപ്പിൽ നിന്നും ഇറക്കാവുന്നതാണ്.

ഇനി ചൂടോടുകൂടി നേരത്തെ തയ്യാറാക്കിയ സേവയിലേക്ക് ഒഴിച്ച് കൊടുക്കുക. എല്ലാ സേവയിലേക്കും ഇതുപോലെ ഒഴിച്ച് കൊടുക്കുവാൻ ശ്രെദ്ധിക്കുക. ഇനി കുറച്ചു പഞ്ചസാര അതിന്റെ മുകളിലായി വിതറിക്കൊടുക്കുക. ഇനി ചൂടാറാൻ വേണ്ടി മാറ്റി വെക്കുക. ഇനി തണുത്തു വരുമ്പോൾ മധുര സേവയുടെ മുകളിലായി ഒരു ക്രിസ്റ്റൽ പോലെ പഞ്ചസാര കാണുവാൻ കഴിയും. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായാൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page