റേഷൻ നുറുക്ക് ഗോതമ്പ് വെച്ച് രുചികരമായ ഉപ്പുമാവ്. പ്രത്യേക കുട്ടികൾക്കുള്ള റെസിപ്പിയും.

രാവിലത്തെ പ്രഭാത ഭക്ഷണങ്ങളിൽ എളുപ്പത്തിൽ ഉണ്ടാക്കുന്ന ഒരു ആഹാരമാണ് ഉപ്പുമാവ്. ഇത് പല രീതിയിൽ തയ്യാറാക്കാൻ കഴിയും. ഒത്തിരി പേരും റവ വെച്ചിട്ടായിരിക്കും ഉപ്പുമാവ് മിക്കവാറും ഉണ്ടാക്കാറ്. എന്നാൽ ഇന്ന് നമുക്കൊരു വേറെയ്റ്റി ഉപ്പുമാവ് പരിചയപ്പെട്ടാലോ. അതെ നുറുക്ക് ഗോതമ്പ് വെച്ചിട്ടാണ് ഈ ഒരു ഉപ്പുമാവ് തയ്യാറാക്കി ഇരിക്കുന്നത്. അപ്പോൾ ഇനി കണ്ടാലോ എങ്ങനെയാണ് ഈ ഉപ്പുമാവ് തയ്യാറാക്കുന്നത് എന്ന്. ആദ്യം ഒന്നര കപ്പ് ഗോതമ്പ് നല്ല പോലെ കഴുകി കുക്കറിലേക്ക് ഇട്ടു വേവിക്കുക. ഇനി ഗോതമ്പിന്റെ മുകളിൽ വെള്ളം നിൽക്കുന്ന പാകത്തിന് വെള്ളം ചേർത്ത് കൊടുക്കുക. ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് കുക്കർ അടച്ചു വെക്കുക.

രണ്ട് ഫിസിൽ ആകുന്നത് വരെ വേവിച്ചെടുക്കുക. ശേഷം ഫ്ളൈയിം ഓഫ് ചെയ്യുക. ഇനി ആവി മൊത്തമായും പോകുന്നത് വരെ വെയ്റ്റ് ചെയ്യുക. ഇനി വേറൊരു പാത്രം അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് രണ്ട് ടേബിൾ സ്പൂണോളം വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇനി ചൂടായി വന്ന എണ്ണയിൽ അര ടീസ്പൂൺ കടുക്,
പൊടിയായി അരിഞ്ഞെടുത്ത ഇഞ്ചി,ഇനി കുറച്ചു ചുവന്നുള്ളി അരിഞ്ഞത്,ഒരു രണ്ടോ മൂന്നോ പച്ചമുളക്, കുറച്ചു കറിവേപ്പില ഇനി ഇതെല്ലാം കൂടി മൂപ്പിച്ചെടുത്ത ശേഷം വേവിച്ചു വെച്ചിട്ടുള്ള ഗോതമ്പ് ചേർത്ത് മിക്‌സാക്കുക.

ഇനി ഇളക്കി മിക്‌സാക്കിയ ഉപ്പുമാവ് അഞ്ചു മിനിറ്റോളം അടച്ചു വെച്ച് വേവിച്ചെടുക്കുക. ഇനി കുട്ടികൾക്ക് കൊടുക്കാൻ വേണ്ടി ഉണ്ടാക്കുമ്പോൾ മുളക് ചേർക്കാതെ തേങ്ങാ മാത്രം ചേർത്ത് ഉണ്ടാക്കിയാൽ മതിയാകും. ബാക്കിയെല്ലാം ഇങ്ങനെ ചെയ്‌താൽ മതി. അപ്പോൾ ഇങ്ങനെ ഉണ്ടാക്കുന്ന ഉപ്പുമാവ് കഴിക്കാൻ വളരെ ടേസ്റ്റാണ്. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ.

രാവിലെ വളരെ പെട്ടന്ന് ചെയ്തെടുക്കാൻ പറ്റിയ ഒരു അടിപൊളി ബ്രെക്ഫാസ്റ്റ് റെസിപ്പി തന്നെയാണ് ഇത്. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായാൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. ഇനി ഇത്തരം റെസിപ്പികൾക്കായി ഈ ചാനൽ ഫോള്ളോ ചെയ്‌താൽ മതിയാകും.

Leave a Reply

You cannot copy content of this page