ദാഹമകറ്റാനും ക്ഷീണത്തിനും ഏറ്റവും ഉത്തമമായ ജ്യൂസാണ് ലൈം ജ്യൂസ്. എന്നാൽ ഇന്ന് നമുക്ക് തികച്ചും വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കുന്ന ഒരു ലൈം ജ്യൂസ് പരിചയപ്പെട്ടാലോ. അപ്പോൾ നമുക്ക് ഈ ലൈം ജ്യൂസ് എങ്ങനെയാണു ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം കുറച്ചു ചുവന്ന ചീര നല്ല പോലെ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ചീരയെ കുറച്ചു വെള്ളത്തിലിട്ട് തിളപ്പിക്കുക. ശേഷം നല്ല പോലെ തിളച്ചു വന്ന ചീരയെ തണുക്കാനായി വെക്കുക. ഇനി തണുത്തു വന്ന ചീര വെള്ളത്തെ ഒന്ന് അരിച്ചു മറ്റൊരു പാത്രത്തിലേക്ക് വീഴ്ത്തുക.
ഇനി ഈ വെള്ളത്തിലേക്ക് നാല് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഈ വെള്ളം ഒരു ഐസ് ട്രേയിലേക്ക് മാറ്റുക. ശേഷം ഫ്രീസറിലേക്ക് ഈ ട്രെയെ മാറ്റി ഐസാക്കി എടുക്കുക. എന്നിട്ട് ഒരു മിക്സിയുടെ ജാറിലേക്ക് ഒരു നാരങ്ങാ പിഴിഞ്ഞ നീര് ചേർത്ത് കൊടുക്കുക. ഇനി ഒരു കഷ്ണം ഇഞ്ചിയും, ആവശ്യത്തിന് ഷുഗറും, മൂന്നു പീസ് ഏലക്കായും, ഒരു പിഞ്ച് ഉപ്പും, മൂന്നു ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കുക.
ശേഷം അടിച്ചെടുത്ത ജ്യൂസിനെ ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക. ശേഷം രണ്ട് സെർവിങ് ഗ്ലാസ് കൂടി എടുക്കുക. ഇനി ഗ്ലാസ്സിലേക്ക് അര ഭാഗത്തോളം അടിച്ചെടുത്ത ജ്യൂസ് വീഴ്ത്തുക. ശേഷം നേരത്തെ ഫ്രീസറിൽ കട്ടിയാകാനായി വെച്ചിരുന്ന ചീരവെള്ളം ഐസായി വന്നിട്ടുണ്ട്. ശേഷം എസിനെ ഈ ജ്യൂസിന്റെ മുകളിലായി ഇട്ടു കൊടുക്കുക. അൽപ്പ സമയത്തിനുള്ളിൽ തന്നെ ജ്യൂസ് ഒരു ലെയർ പോലെ കിട്ടുന്നതാണ്. മുകളിലായി പിങ്ക് കളറിലും അടി ഭാഗത്തായി എല്ലോ കളറിലും കാണാൻ കഴിയും,
ശേഷം കുറച്ചു കസ്സ്കസ് വെള്ളത്തിൽ കുതിർത്തിയ ശേഷം ഈ ജ്യൂസിന്റെ മുകളിലായി ഇട്ടു കൊടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഹെൽത്തിയായ ലൈം ജ്യൂസ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ വ്യത്യസ്തമായ ലൈം ജ്യൂസ് തയ്യാറാക്കി നോക്കണേ. കളറുകളൊന്നും ചേർക്കാതെ തന്നെ നല്ലൊരു കളർ ജ്യൂസിന് കിട്ടുന്നതാണ്. ഓൾ മീഡിയ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
